മൂടിക്കെട്ടിയ കാലാവസ്ഥയിൽ ഒരു ഗ്യാസ് ചേമ്പർ പോലെയായി ദില്ലി, ജനജീവിതം ദുസ്സഹം; വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

air pollution1

ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. വായുവിൻ്റെ ഗുണനിലവാരം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വായുവിൻ്റെ ഗുണനിലവാരം വ്യക്തമാക്കുന്ന സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ (സിപിസിബി) കണക്കുകൾ പ്രകാരം (എയർ ക്വാളിറ്റി ഇൻഡെക്സ്-AQI)  ദില്ലിയിൽ ബുധനാഴ്ച  അയാ നഗർ നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം 417 AQI യിൽ എത്തി. 100 AQI യ്ക്ക് താഴെയാണ് ഗുണനിലവാരമുള്ള വായു ഉണ്ടായിരിക്കേണ്ടത്. 300-ന് മുകളിൽ AQI രേഖപ്പെടുത്തിയ മറ്റ് മേഖലകൾ ഇതാണ്. ആനന്ദ് വിഹാർ- AQI 396, ജഹാംഗീർപുരി- AQI 389, ATO- 378, IGI എയർപോർട്ട്-  AQI 368 എന്നിങ്ങനെയാണ് കണക്കുകൾ.

ALSO READ: മദ്യലഹരിയിലായപ്പോൾ റെയിൽവേ ട്രാക്കിലൂടെ എസ്‌യുവി കയറ്റി റീൽസ് ചെയ്യാൻ ഡ്രൈവർക്കൊരു ആഗ്രഹം, തലനാരിഴയ്ക്ക് ഒഴിവായി ഒരു ദുരന്തം

ദില്ലിയിലെ 24 മണിക്കൂർ ശരാശരി AQI ചൊവ്വാഴ്ച രാവിലെ 8 മണിക്ക് 361 ആയിരുന്നു എന്നതും വായു മലിനീകരണത്തിൻ്റെ ഗൌരവാവസ്ഥ വ്യക്തമാക്കുന്നു. അതേസമയം, മൂടൽമഞ്ഞ് കാരണം വായുവിൻ്റെ ദൃശ്യപരത കുറഞ്ഞതിനാൽ വിമാനങ്ങൾ ക്ലിയർ എയർ ടർബുലൻസ് 3 (CAT 3) മാനദണ്ഡങ്ങൾ പ്രകാരമുള്ള നാവിഗേഷൻ സിസ്റ്റം ഉപയോഗിക്കണമെന്ന് ദില്ലി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ട് മുന്നറിയിപ്പ് നൽകി. വിവിധ വിമാനങ്ങൾ ഇക്കാരണങ്ങൾ കൊണ്ട് തന്നെ വഴി തിരിച്ചു വിടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News