ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം. നഗരപ്രദേശങ്ങളില്‍ വായു ഗുണനിലവാര സൂചിക 300നു മുകളില്‍ തുടരുന്നത് ജനങ്ങളിൽ ആശങ്കയാകുന്നു. ദില്ലിയിലെ ബുരാരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് മലിനീകരണം അതിരൂക്ഷമായി തുടരുന്നത്. വായു മലിനീകരണം തീവ്രമായി നിലനിൽക്കുന്നതിനാൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്ക നിര്‍മാണത്തിലും വിതരണത്തിലും ഉപയോഗത്തിലും സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പടക്ക നിരോധനം ഏര്‍പ്പെടുത്തിയ ദില്ലി സര്‍ക്കാര്‍ ഹിന്ദു വിരോധികളാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
റോഡുകളില്‍ നിന്ന് ഉയരുന്ന പൊടിയും പഞ്ചാബ് പോലുള്ള അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ തീയിടുന്നതു കൊണ്ടുള്ള പുകയുമാണ് ദില്ലിയിലെ വായു മലിനീകരണത്തിന് കാരണമെന്നാണ് ബിജെപി വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here