നോയിഡയില്‍ വായു മലിനീകരണം കനക്കുന്നു; പിന്നില്‍ പാകിസ്ഥാന്‍

ദീപാവലി മുന്നേ തന്നെ നോയിഡയില്‍ വായുമലിനീകരണം രൂക്ഷം. നോയിഡ, ഗ്രേയ്റ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 169 നിന്നും പൊടുന്നനെ 304ല്‍ എത്തി. ഇതോടെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ നിലയിലെത്തിയിരിക്കുകയാണ് വായുവിന്റെ ഗുണനിലവാരം.

ALSO READ:  ‘അവര് പുറത്തിറങ്ങിയാല്‍ എന്നേം എന്റെ വീട്ടുകാരേം കൊല്ലും, പേടിച്ച് പേടിച്ച് എത്രകാലം ജീവിക്കും’; പൊട്ടിക്കരഞ്ഞ് ഹരിത

ദീപാവലിക്ക് മുന്നോടിയായി വായുവിന്റെ ഗുണനിലവാരം ഇത്രയും താഴേക്ക് പോയത് പ്രദേശവാസികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ സീസണില്‍ ഇതാദ്യമായാണ് മൂന്നു നഗരങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ഇത്രയും താഴ്ന്നത്. വായുവിന്റെ ഗുണനിലവാര സൂചിക 0 മുതല്‍ 50 വരെ മികച്ചതായും 51 മുതല്‍ 100 വരെ തൃപ്തികരവും, 201 മുതല്‍ 300 വരെ മോശവും 301 മുതല്‍ 400 വരെ വളരെ മോശവും 401 മുതല്‍ 500 വരെ ഗുരുതരമായുമാണ് കണക്കാക്കുന്നത്.

അതേസമയം ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡികെ ഗുപ്ത ഗ്രേറ്റര്‍ നോയിഡയില്‍ വായുമലിനീകരണം ഉണ്ടാകാന്‍ കാരണം പാകിസ്ഥാനാണെന്നാണ് പറയുന്നത്.

ALSO READ: വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്‍ വളരെ മോശം വായു ഗുണനിലവാരം ഒരേ ദിവസം ഉണ്ടായത് ആദ്യമായാണ്. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനാണ് ഇതിന് പിന്നില്‍. അവര്‍ കുറ്റിക്കാടുകളും വൈക്കോലും കത്തിക്കുന്നത് മൂലമുള്ള വിഷപ്പുക അതിര്‍ത്തി കടന്ന് ഇങ്ങോട്ട് വരികയാണെന്നും ഗുപ്ത പറയുന്നു. മതിയായ കാറ്റടിക്കാത്തതും ഇത്തരം പുകയെ തടയാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News