നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം; ദില്ലിയിൽ വായുഗുണനിലവാരം ഗുരുതരമായി തുടരുന്നു

Delhi Air Pollution

ദില്ലിയിൽ വായുഗുണനിലവാരം ഗുരുതരമായി തുടരുന്നു. വായുഗുണനിലവാര സൂചിക 450ന് മുകളില്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫീസുകളിലെ പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ദില്ലി സർക്കാർ ഉത്തരവിറക്കി.

പുകമഞ്ഞ് രൂക്ഷമാകുന്നത് വിമാന-ട്രെയിന്‍ സര്‍വീസുകളെയും സാരമായി ബാധിക്കുന്നുണ്ട്. നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനുമതി വാങ്ങാതെ നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

News Summary- Air quality in Delhi continues to be critical. Restrictions have been tightened as the air quality index rose above 450. The Delhi government has ordered half of the employees in government offices to work from home in view of the city’s pollution levels.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News