സുഡാനില്‍ സ്ഥിതി രൂക്ഷമാവുന്നു, വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ സ്ഥിതി രൂക്ഷമാകുന്നു. ഇരുവിഭാഗവും തമ്മില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാലാവധി തലസ്ഥാന നഗരമായ ഖാര്‍ത്തൂമിന്റെ വടക്കന്‍ മേഖലയില്‍ സൈന്യം അര്‍ദ്ധസൈനിക വിഭാഗത്തിനെതിരെ വ്യോമാക്രമണം ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി തുടരാന്‍ സൈന്യം നേരത്തെ സമ്മതം മൂളിയിരുന്നെങ്കിലും അര്‍ദ്ധസൈനിക വിഭാഗത്തിന്റെ നേതൃത്വം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഖാര്‍ത്തൂമിന്റെ വടക്കന്‍ മേഖലയില്‍ സൈന്യം വ്യോമാക്രമണം ആരംഭിച്ചത്.

സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ രാജ്യങ്ങള്‍ സുഡാനില്‍ നിന്നും പൗരന്‍മാരെ ഒഴിപ്പിക്കല്‍ നടപടികള്‍ സജീവമാക്കിയിട്ടുണ്ട്.ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ സംഘങ്ങള്‍ ദില്ലിയിലെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി നടന്ന രക്ഷാദൗത്യത്തില്‍ 360 പേര്‍ ആദ്യഘട്ടത്തിലും 246 പേര്‍ രണ്ടാം ഘട്ടത്തിലും ഇന്ത്യയിലെത്തി.

ഇതുവരെ 536 ബ്രിട്ടീഷ് പൗരന്‍മാരെ സുഡാനില്‍ നിന്ന് രക്ഷപെടുത്തിയതായി ബ്രിട്ടന്‍ അറിയിച്ചു. സുഡാനില്‍ തുടരുന്ന ബ്രിട്ടീഷുകാരോട് പുറത്തുവരണമെന്നും സംഘര്‍ഷം അവസാനിക്കുന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്നും യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News