ഗാസയിലെ വ്യോമാക്രമണം; ഇസ്രയേല്‍ മാരക രാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ഗാസയിലെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ മാരകരാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വൈറ്റ്‌ഫോസ്‌റസ് എയര്‍സ്‌ട്രൈക്കുകളില്‍ ഉപയോഗിച്ചെന്നാണ് ആരോപണം. ഇസ്രയേല്‍ വമ്പിച്ച വ്യോമാക്രമണങ്ങളാണ് നടത്തിയത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഗാസയില്‍ വൈറ്റ് ഫോസ്ഫറസും പ്രയോഗിക്കപ്പെട്ടു എന്നാണു പുറത്തു വരുന്ന വാര്‍ത്തകള്‍.

Also Read: ന്യൂസ്‌ ക്ലിക്കിനെതിരായ സിബിഐ എഫ്ഐആർ പുറത്ത്

2008-2009 കാലയളവിലും ഇസ്രയേല്‍ ഇത് ഗാസയില്‍ പ്രയോഗിച്ചിരുന്നു. യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തിലും വൈറ്റ് ഫോസ്ഫറസ് രാസായുധം റഷ്യ പ്രയോഗിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. യുക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ലുഹാന്‍സ്‌കിലുള്ള പോപാസ്‌ന പട്ടണത്തിലാണു വൈറ്റ് ഫോസ്ഫറസ് ഷെല്ലുകള്‍ ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. റോം കണ്‍വന്‍ഷന്‍ പ്രകാരം വൈറ്റ് ഫോസ്ഫറസ് ജനവാസമേഖലയില്‍ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതു യുദ്ധ കുറ്റകൃത്യമാണെന്നും അന്ന് യുക്രെയ്ന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വൈറ്റ് ഫോസ്ഫറസിന്റെ ദോഷഫലങ്ങള്‍

വൈറ്റ് ഫോസ്ഫറസ് അസ്ഥികള്‍വരെ ഉരുകാന്‍ ഇടയാക്കും. പൊള്ളലേറ്റവരില്‍ പോലും വൈറ്റ് ഫോസ്ഫറസിന്റെ വിഷാംശം മൂലം അവയവങ്ങള്‍ തകരാറിലായി മരിക്കാം. ഇതുകൂടാതെ കെട്ടിടങ്ങള്‍ നശിക്കുകയും വിളകള്‍ക്കും കന്നുകാലികള്‍ക്കും നാശമുണ്ടാക്കുകയും ചെയ്യും.

Also Read: നിയമന തട്ടിപ്പ് കേസ്; ഒന്നാം പ്രതി അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓക്‌സിജനുമായി ഇടപഴകുമ്പോള്‍ വെളുത്ത ഫോസ്ഫറസ് ജ്വലിക്കുന്നു, ജ്വലന സമയത്ത് വലിയ അളവില്‍ പുക പുറത്തുവിടുന്നു. സൈനിക നീക്കങ്ങളെ മറയ്ക്കാന്‍ സൈന്യം ഇതു ഉപയോഗിക്കുന്നു. എന്നിരുന്നാലും, രാസ സ്വഭാവസവിശേഷതകള്‍ ഫോസ്ഫറസ് ബോംബുകളെ അപകടകരമാക്കുന്നത്. ഫോസ്ഫറസിന്റെ കത്തുന്ന താപനില 800-2500 സെല്‍ഷ്യസാണ്. ചര്‍മവും വസ്ത്രവും ഉള്‍പ്പെടെ വിവിധ പ്രതലങ്ങളില്‍ പറ്റിനില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News