2026ല്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ഇന്ത്യയിലെത്തും

air taxi

2026ല്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ കീഴിലുള്ള ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ്, യുഎസ് കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍ എന്നിവരാണ് ഇതിന് വേണ്ടി തയ്യാറെടുക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തില്‍ എയര്‍ ടാക്‌സി സര്‍വീസ് വരും.

Also Read: ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ് അവതരിപ്പിച്ച് ടൊയോട്ട

ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റില്‍ യാത്ര ഇതോടെ സാധ്യമാകും. 2000 മുതല്‍ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റര്‍ വരുന്ന ഈ ദൂരം കാറില്‍ പോകാന്‍ തിരക്കുള്ള സാഹചര്യത്തില്‍ ഒന്നര മണിക്കൂര്‍ വേണ്ടിവരും.

പൈലറ്റ് കൂടാതെ 4 പേര്‍ക്ക് യാത്ര ചെയ്യാം. വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങള്‍ ആര്‍ച്ചര്‍ ഏവിയേഷന്‍ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News