എയര്‍ ടാക്‌സി സേവനങ്ങള്‍ ആരംഭിക്കാനായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്.അതോറിറ്റി പുതിയ കരാറുണ്ടാക്കി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, സ്‌കൈപോര്‍ട്‌സ്, ജോബി ഏവിയേഷന്‍ എന്നിവരുമായാണ് കരാര്‍ ഒപ്പിട്ടത്. യു.എ.ഇ. ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ലോക സര്‍ക്കാര്‍ ഉച്ചകോടിക്ക് മുന്നോടിയായാണ് പങ്കാളിത്ത ഒപ്പുവെച്ചത്. 2026 ഓടു കൂടി ടാക്‌സി സര്‍വീസ്ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
Also Read: സിൽവർ ലൈൻ പദ്ധതി തകർക്കാൻ 150 കോടി കോഴ; വി ഡി സതീശനെതിരെ വിജിലൻസിൽ പരാതി
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗണ്‍ ടൗണ്‍, ദുബായ് മറീന, പാം ജുമൈര എന്നീ നാലു പ്രധാന സ്ഥലങ്ങളിലാണ് എയര്‍ ടാക്സി ആദ്യഘട്ടത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. പൈലറ്റിനെ കൂടാതെ അഞ്ചു യാത്രക്കാര്‍ക്ക് ടാക്‌സികളില്‍ സഞ്ചരിക്കാം. അടുത്ത വര്‍ഷം മുതല്‍ എമിറേറ്റില്‍ പരീക്ഷണ പറക്കല്‍ നടത്തുമെന്ന് ജോബി സി.ഇ.ഒ.യും സ്ഥാപകനുമായ ജോബെന്‍ ബെവിര്‍ട്ട് പറഞ്ഞു.
എയര്‍ ടാക്സികള്‍ നിര്‍ത്തിയിടുന്ന വെര്‍ട്ടിപോര്‍ട്ടുകള്‍ വിമാനത്താവളത്തിന്റെ മാതൃകയിലാണ് നിര്‍മിക്കുക. ജൂണില്‍ വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. പ്രമുഖ ബ്രിട്ടീഷ് സ്ഥാപനമായ സ്‌കൈപ്പോര്‍ട്ടിനാണ് വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണ ചുമതല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here