മസാജിങ്ങിനിടെ കമ്പനി മീറ്റിങ്ങില്‍ പങ്കെടുത്ത് എയര്‍ ഏഷ്യ സിഇഒ; വന്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് എയര്‍ഏഷ്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടെസ്. റൂമില്‍ യുവതി മസാജ് ചെയ്യുന്നതിനിടെ ടോണി ഫെര്‍ണാണ്ടസ് കമ്പനിയുടെ യോഗത്തിലും പങ്കെടുക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

Also Read : ‘അവള്‍ ഇനി ഇല്ല…’; സഹോദരിയുടെ മരണവാര്‍ത്ത പങ്കുവെച്ച് ഷാഹിദ് അഫ്രീദി

മസാജിങ്ങിനു വിധേയനാകുന്ന സമയത്തുതന്നെ കമ്പനിയുടെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാനും അവസരം നല്‍കുന്ന ശൈലിയെ അഭിനന്ദിച്ച് ടോണി ഫെര്‍ണാണ്ടസ് തന്നെയാണ് ഈ ചിത്രം ‘ലിങ്ക്ഡ് ഇന്നി’ല്‍ പങ്കുവച്ചത്. ഈ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ ഒട്ടേറെപ്പേരാണ് വിമര്‍ശിച്ച് കമന്റുകളുമായി രംഗത്തെത്തിയത്.

Also Read : ലിയോ: നിര്‍മാതാവിന് തിരിച്ചടി, പുലര്‍ച്ചെ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം തള്ളി കോടതി

”വളരെ സമ്മര്‍ദ്ദം നിറഞ്ഞ ഒരാഴ്ചയാണ് കടന്നുപോകുന്നത്. ആ സമയത്ത് വെറാനിറ്റ ജോസഫൈനാണ് മസാജ് ചെയ്താല്‍ നല്ലതാണെന്നു പറഞ്ഞത്. മസാജിങ്ങിനൊപ്പം തന്നെ മാനേജ്‌മെന്റ് യോഗത്തിലും പങ്കെടുക്കാന്‍ അവസരം നല്‍കുന്ന ഇന്തോനീഷ്യയുടെയും എയര്‍ഏഷ്യയിലെയും ശൈലി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു’ – ചിത്രം പങ്കുവെച്ചുകൊണ്ട് ഫെര്‍ണാണ്ടസ് കുറിച്ചു.

അതേസമയം ചിത്രത്തിന് നിരവധി മോശം കമന്‍റുകളാണ് ചിത്രത്തിന് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ വസ്ത്രം ധരിക്കുന്നതിന് അതിന്‍റേതായ രീതികള്‍ ഉണ്ടെന്നും ഇത്തരത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുന്നത് മോശമാണെന്നുമൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്‍റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News