ഗവര്‍ണറെ കയറ്റാതെ വിമാനം പറന്നു; എയര്‍ ഏഷ്യയ്‌ക്കെതിരെ കേസ് കൊടുത്ത് കര്‍ണാടക രാജ്ഭവന്‍

ഗവര്‍ണര്‍ താവന്‍ചന്ദ് ഗെഹ്‌ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തില്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യക്കെതിരെ കേസ് കൊടുത്ത് കര്‍ണാടക രാജ്ഭവന്‍. ബംഗളൂരു-ഹൈദരാബാദ് വിമാനമാണ് ഗവര്‍ണറെ കയറ്റാതെ പറന്നത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവന്‍ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ എയര്‍ ഏഷ്യയും അന്വേഷണം ആരംഭിച്ചു.

Also read- ‘ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളം; ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കണ’മെന്ന് ബിജെപി എംപി

വിമാനം പറന്നുയരുന്നതിന് 15 മുമ്പ് ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഗവര്‍ണറുടെ ലഗേജുകള്‍ വിമാനത്തില്‍ കയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണറെ വിമാനത്തില്‍ കയറാന്‍ എയര്‍ ഏഷ്യ ജീവനക്കാര്‍ അനുവദിച്ചില്ല. വിമാനത്തിന്റെ വാതിലടച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ വിശദീകരം. ഇതേ തുടര്‍ന്നാണ് ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ ഓഫീസര്‍ എം വേണുഗോപാല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Also read- നൗഷാദ് തിരോധാനത്തില്‍ വഴിത്തിരിവായത് തൊമ്മന്‍കുത്ത് സ്വദേശി പൊലീസുകാരന് നല്‍കിയ വിവരം; ആ സംഭവം ഇങ്ങനെ

ഗവര്‍ണറുടെ ലഗേജുകള്‍ ഇറക്കാന്‍ 10 മിനിറ്റ് നഷ്ടപ്പെട്ടു. ഗവര്‍ണര്‍ അപ്പോഴും ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു, വിമാനത്തിന്റെ വാതില്‍ അപ്പോഴും തുറന്നിരുന്നു. എന്നിട്ടും ഗവര്‍ണറെ വിമാനത്തിനുള്ളില്‍ കയറ്റാതെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ വിഐപി ലോഞ്ചിലേക്ക് മടങ്ങുകയായിരുന്നു. റായ്ച്ചൂറിലേക്ക് പോകുന്നതിന് വേണ്ടിയാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ അദ്ദേഹം ഹൈദരാബാദിലെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News