കര്‍ണാടക ഗവര്‍ണറെ കയറ്റാതെ വിമാനം പറന്ന സംഭവം; സ്റ്റേഷന്‍ മാനേജറെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തില്‍ സ്റ്റേഷന്‍ മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടേതാണ് നടപടി. ഒരുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

Also read- കിരണ്‍ കൃഷ്ണന്റെ കുതിപ്പുകള്‍ക്ക് കരുത്തേകാന്‍ വിദേശ സൈക്കിള്‍ അനുവദിച്ച് സര്‍ക്കാര്‍

ബംഗളൂരു-ഹൈദരാബാദ് വിമാനമാണ് ഗവര്‍ണറെ കയറ്റാതെ പറന്നത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവന്‍ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എയര്‍ ഏഷ്യ അന്വേഷണം ആരംഭിച്ചത്.

Also read- ‘വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ല; വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും’: മന്ത്രി പി രാജീവ്

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വിമാനം പറന്നുയരുന്നതിന് 15 മുമ്പ് എത്തിയിട്ടും ഗവര്‍ണറെ കയറ്റിയില്ലെന്നാണ് പരാതി.വിമാനത്തിന്റെ ഗോവണിയിലെത്തിയിട്ടും ഗവര്‍ണറെ കയറാന്‍ എയര്‍ ഏഷ്യ ജീവനക്കാര്‍ അനുവദിച്ചില്ല. വിമാനത്തിന്റെ വാതിലടച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണമെന്നും ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ ഓഫീസര്‍ എം വേണുഗോപാല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയന്നു. ഗവര്‍ണറുടെ ലഗേജുകള്‍ ഇറക്കാന്‍ 10 മിനിറ്റ് നഷ്ടപ്പെട്ടു. ഗവര്‍ണര്‍ അപ്പോഴും ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു, വിമാനത്തിന്റെ വാതില്‍ അപ്പോഴും തുറന്നിരുന്നു. എന്നിട്ടും ഗവര്‍ണറെ വിമാനത്തിനുള്ളില്‍ കയറ്റാതെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News