എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ട് ഇന്‍ഡിഗോ. ഇന്ത്യന്‍ വ്യോമയാ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. ജൂണ്‍ 19ന് പാരിസ് എയര്‍ഷോയില്‍വെച്ചാണ് കരാര്‍ ഒപ്പിട്ടത്.
ഇന്‍ഡിഗോ ബോര്‍ഡ് ചെയര്‍മാന്‍ വി.സുമന്ത്രന്‍, ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്സ്, എയര്‍ബസ് സി.ഇ.ഒ ഗില്ലോമെ ഫോറി, എയര്‍ബസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ക്രിസ്റ്റിയന്‍ ഷെറര്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ പര്‍ച്ചേസ് കരാറാണിതെന്ന് എയര്‍ബസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എ320 വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങുന്നത്.
Also Read- ദില്ലി വിമാനത്താവളത്തില്‍ പിടിച്ച 1289 മദ്യക്കുപ്പികളും 51 കിലോഗ്രാം മയക്കുമരുന്നും നശിപ്പിച്ചു
എയര്‍ബസില്‍ നിന്ന് ഇന്‍ഡിഗോ ഇതുവരെ 1330 വിമാനങ്ങളാണ് വാങ്ങിയത്. ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം 1800ലധികം വിമാന സര്‍വീസ് നടത്തുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യ 470 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കരാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here