സാമ്പത്തിക നേട്ടത്തിനായി വിമാന അപകടമുണ്ടാക്കി; യൂട്യൂബർക്ക് ശിക്ഷ വിധിച്ച് കോടതി

യൂട്യൂബിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ വിമാനാപകടമുണ്ടാക്കിയ യൂട്യൂബർക്ക് ശിക്ഷ വിധിച്ച് കോടതി. 30 കാരനായ ട്രെവർ ഡാനിയൽ ജേക്കബിനെയാണ് അമേരിക്കൻ കോടതി ആറുമാസം തടവിന് ശിക്ഷിച്ചത്. കൈയിൽ സെൽഫി സ്റ്റിക്ക് പിടിച്ച് പാരച്യൂട്ടുമായി വിമാനത്തിൽ നിന്ന് ഇയാൾ ചാടുന്നതും പിന്നീട് കുറച്ച് സമയത്തിന് ശേഷം വിമാനം തകരുന്നത് ഇയാൾ ഷൂട്ട് ചെയ്തു. ഡിസംബർ 23 ന് എന്റെ വിമാനം തകർന്നു എന്ന തലക്കെട്ടിലുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

also read: ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളതീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

2021 ഡിസംബറിൽ ജേക്കബ് പോസ്റ്റ് ചെയ്ത വീഡിയോയിൽ സംഭവം അപകടമാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇയാൾ അപകടം ബോധപൂർവം സൃഷ്ടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കാലിഫോർണിയയിലെ സാന്താ ബാർബറ വിമാനത്താവളത്തിൽ നിന്നാണ് ജേക്കബ് തന്റെ വിമാനത്തിൽ ക്യാമറകൾ ഘടിപ്പിച്ച സോളോ ഫ്ലൈറ്റിൽ പുറപ്പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്താൻ ഇയാൾ ഉദ്ദേശിച്ചിരുന്നില്ലെന്നും പറക്കുന്നതിനിടെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ പദ്ധതിയിട്ടിരുന്നുവെന്നും അഭിഭാഷകർ വാദിച്ചു. പറന്നുയർന്ന് 35 മിനിറ്റിനുള്ളിൽ ലോസ് പാഡ്രെസ് നാഷണൽ ഫോറസ്റ്റിൽ വിമാനം തകർന്നുവീണു.

also read:സ്‌ക്രീനിൽ കാണുന്ന വിഭവങ്ങൾ അതേപടി മുന്നിലെത്തും; പുതുപുത്തൻ ആശയവുമായി യുഎസ് കമ്പനി

പ്രോഡക്റ്റ് സ്പോൺസർഷിപ്പ് കരാറിന്റെ ഭാഗമായാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്ന് ഹർജിയിൽ ജേക്കബ് പറഞ്ഞു. സാമ്പത്തിക നേട്ടത്തിനായാണ് ഇത്തരം വാർത്ത സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്ന് അഭിഭാഷകർ കോടതിയിൽ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ ആരുടെ ഭാ​ഗത്തുനിന്നായാലും ഇത്തരം നടപടി വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News