മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി; വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍

മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായി. മലാവി വൈസ് പ്രസിഡന്റ് സലോസ് ക്ലോസ് ചിലിമയും മറ്റ് ഒമ്പത് പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 9.15നാണ് മലാവി തലസ്ഥാനമായ ലൈലോങ്‌വൊയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തത്.

ALSO READ:ഹാരിസ് ബീരാന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വം; യൂത്ത് ലീഗിൽ അമർഷം

വൈസ് പ്രസിഡന്റുമായി വിമാനം പറന്നത് വെറും 45 മിനിറ്റ് യാത്ര ചെയ്യേണ്ട സുസുവിലേയ്ക്കായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനായില്ല. പിന്നാലെ തിരികെ പറക്കുന്നതിനിടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

ALSO READ:ഓസ്ട്രേലിയയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു

അതേസമയം രക്ഷാദൗത്യം പുരോഗമിക്കുന്നതായി പ്രസിഡന്റിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക, ബ്രിട്ടന്‍, നോര്‍വെ, ഇസ്രയേല്‍ സര്‍ക്കാരുകളോട് രക്ഷാദൗത്യത്തിനായി മലാവി സഹായം അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News