ഇരട്ടിയോളം കുതിച്ചുയർന്ന് വിമാന നിരക്ക്; പ്രതിസന്ധിയിലായി യാത്രക്കാർ

ഇന്ത്യയിൽ വിമാനടിക്കറ്റ് നിരക്കുകളിൽ വൻ വർധനവ് തുടരുന്നു. ഏഷ്യാ-പസഫിക് രാജ്യങ്ങളിൽ ഏറ്റവുമധികം വർധന ഇന്ത്യയിലാണെന്ന് എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് വിമാനയാത്രക്കാർ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Also Read: വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന വേണു രാജാമണിയുടെ പ്രതികരണം; ലോക കേരളസഭ അമേരിക്കൻ മേഖലാ സമ്മേളനത്തെപ്പറ്റി മുൻ ഇന്ത്യൻ അംബാസിഡർ

2019ലെ അവസാന പാദത്തിൽ 2022ലെ അവസാന പാദത്തിലെ ടിക്കറ്റ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ആഭ്യന്തരനിരക്ക് 41 ശതമാനമാണ് വർധിച്ചത്. തൊട്ടുപിന്നിലുള്ള യുഎഇയിൽ 34 ശതമാനവും സിങ്കപ്പൂരിൽ 30 ശതമാനവും ഓസ്‌ട്രേലിയയിൽ 23 ശതമാനവും വർധനയുണ്ടായി. ഇന്ത്യയിൽ ഈ വർഷവും വിമാന ടിക്കറ്റ് നിരക്കിലെ കുതിപ്പ് തുടരുകയാണ്.

കൊവിഡിന് തൊട്ടുമുമ്പുള്ളതിനെ അപേക്ഷിച്ച് കഴിഞ്ഞവർഷം അവസാനമാസങ്ങളിൽ 41 ശതമാനമാണ് ഇന്ത്യയിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാനക്കൂലിയിൽ വർധനവ് ഉണ്ടായിരിക്കുന്നത്.

2020 മെയ്മാസത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പരമാവധി നിരക്ക് പരിധി കഴിഞ്ഞ സെപ്റ്റംബറിൽ എടുത്തുകളഞ്ഞതാണ് ടിക്കറ്റ് വില ഇഷ്ടാനുസരണം കൂട്ടാൻ വിമാനക്കമ്പനികൾക്ക് അവസരമൊരുക്കിയത്.

Also Read: രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

ആഴ്ചയിൽ 1,500ലേറെ സർവീസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചതും സ്പൈസ്‌ജെറ്റിലെ പ്രതിസന്ധിയും കാരണം യാത്രക്കാർക്ക് മറ്റു വിമാനക്കമ്പനികളെ കൂടുതലായി ആശ്രയിക്കേണ്ടിവന്നതും വിമാനക്കമ്പനികൾ വൻ നിരക്ക് ഈടാക്കാൻ കാരണമായി ഉപയോഗിച്ചു എന്ന വിമർശനവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News