വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി.
ചൊവ്വാഴ്ചയാണ് വ്യോമസേന വിമാനം ലേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുടുങ്ങിയത്. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചുവരികയാണെന്നും ബുധനാഴ്ച രാവിലെയോടെ റണ്‍വേ പ്രവര്‍ത്തനക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രതിഷേധവുമായി നിരവധി യാത്രക്കാര്‍ രംഗത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here