ടാറ്റ ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മുഖം മാറുകയാണ്. എയര്‍ ഇന്ത്യയുടെ ആദ്യത്തെ എയര്‍ബസ് എ350 വിമാനം ജനുവരി 22 മുതല്‍ സര്‍വീസ് ആരംഭിക്കും. 316 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എയര്‍ബസ് കഴിഞ്ഞ ഡിസംബര്‍ 23നാണ് ദില്ലിയിലെത്തിയത്. ആകെ ഇന്ത്യ ബുക്ക് ചെയ്ത 20 എയര്‍ബസുകളില്‍ ആദ്യത്തേതാണിത്. മാര്‍ച്ചിന് മുമ്പ് നാലെണ്ണം കൂടി രാജ്യത്തെത്തും. എ350 മോഡലുകളില്‍ ഏറ്റവും ചെറിയ മോഡലാണ് എയര്‍ഇന്ത്യ സ്വന്തമാക്കിയ എയര്‍ബസ് എ350-900.
ALSO READ: തണുത്തുറഞ്ഞ നദിയില്‍ ലാന്റ് ചെയ്ത് വിമാനം; പിന്നെ സംഭവിച്ചത്, വീഡിയോ കാണാം
ഇന്ത്യയിലെ ആദ്യത്തെ എയര്‍ബസ് തുടക്കത്തില്‍ ആഭ്യന്തര റൂട്ടുകളിലും പിന്നീട് രാജ്യാന്തര റൂട്ടുകളിലും ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇതിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. ചെന്നൈ, ദില്ലി, ഹൈദരാബാദ്, മുംബൈ, ബെംഗളുരു എന്നീ നഗരങ്ങള്‍ക്കിടയിലാണ് എയര്‍ബസ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. വിടി -ജെആര്‍എ എന്ന പേരിലാണ് എയര്‍ ഇന്ത്യ എയര്‍ബസ് എ350 വിമാനങ്ങളെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ALSO READ: പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കൊച്ചിയില്‍ നിന്നും നേരെ തൃശ്ശൂരിലേക്ക്
28 ഇരിക്കാവുന്ന പ്രൈവറ്റ് ബിസിനസ് ക്ലാസ് സ്യൂട്ട്, 24 പേര്‍ക്കുള്ള പ്രീമിയം ഇക്കോണമി സീറ്റുകള്‍, ഇക്കോണമി ക്ലാസില്‍ 264 സീറ്റുകള്‍ എന്നിങ്ങനെയാണ് വിമാനത്തിനുള്ളിലെ സീറ്റിങ് സംവിധാനം. ബിസിനസ് ക്ലാസില്‍ സീറ്റുകള്‍ കിടക്കയാക്കി മാറ്റാനാവും. പ്രീമിയം ഇക്കോണമി ക്ലാസില്‍ കൂടുതല്‍ സ്ഥല സൗകര്യമുണ്ടായിരിക്കും. എല്ലാ സീറ്റുകളിലും പാനസോണിക് ഇഎക്സ്3 ഇന്‍ ഫ്ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, എല്ലാ യാത്രികര്‍ക്കും ഹൈ ഡെഫനിഷന്‍ സ്‌ക്രീനുകളും ലഭ്യമാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here