സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചു; സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും പിഴ

സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചതിന് സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് പിഴ ഇട്ടത്. 2024 ലെ ആദ്യ മൂന്ന് മാസങ്ങളിൽ എയർലൈനുകളുടെ ഭാഗത്തു നിന്നും 111 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായിട്ടാണ് വിവരം.

ALSO READ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ സ്വീകാര്യതയോട് എതിരാളികള്‍ക്ക് അസഹിഷ്ണുത: മുഖ്യമന്ത്രി

യാത്രക്കാർക്കുള്ള പ്രീ രജിസ്ട്രേഷൻ സംവിധാനം സംബന്ധിച്ച അതോറിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക, ടൈം സ്ലോട്ടുകൾ പാലിക്കുന്നതിലെ കൃത്യതയില്ലായ്‌മ എന്നീ നിയമ ലംഘനങ്ങളിലാണ് നടപടി എടുത്തിരിക്കുന്നത്. 3650000 റിയാൽ പിഴയായി ഇക്കാര്യത്തിൽ കമ്പനികൾക്ക് ചുമത്തി.

അതേസമയം പിഴ ചുമത്തിയ കമ്പനികളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് എയർലൈനുകൾക്കെതിരെ 31 പരാതികളിന്മേൽ നടപടി സ്വീകരിച്ചു.

ALSO READ: ഇത്തിരികുഞ്ഞന്‍ നാരങ്ങയുടെ ഗുണങ്ങള്‍ ഏറെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News