ജീവനക്കാരോട് കയർത്തും അശ്ലീലം പറഞ്ഞും വിമാനം താഴെയിറക്കി; ഒടുവിൽ പിഴ 33 ലക്ഷം

ജീവനക്കാരോട് കയർത്തും അശ്ലീലം പറഞ്ഞും ഫീനിക്സിൽ നിന്ന് ഹവായിയിലേക്ക് പരന്ന വിമാനം തിരിച്ച് ഫീനിക്സിൽ ഇറക്കിയ യാത്രക്കാരിക്ക് 38,952 ഡോളർ പിഴ. അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിൽ യാത്ര ചെയ്ത കെയ്‌ല ഫാരിസിനോടാണ് (29) വിമാനക്കമ്പനിയ്ക്ക് നഷ്ടപരിഹാരമായി 38,952 ഡോളർ (33 ലക്ഷം) നൽകാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഉത്തരവിട്ടത്. നഷ്ടപരിഹാരതുകയ്ക്ക് പുറമെ യുവതിയ്ക്ക് മൂന്നരമാസത്തെ തടവും കൂടാതെ മൂന്ന് മാസത്തെ നിരീക്ഷണ കാലയളവും കോടതി വിധിച്ചു. ഈ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ വാണിജ്യ വിമാനങ്ങളിൽ യാത്ര ചെയ്യാൻ കെയ്‌ല ഫാരിസിനെ അനുവദിക്കില്ല.

ALSO READ: മധ്യപ്രദേശിൽ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

2022 ഫെബ്രുവരി 13 -നാണ് യുവതി അരിസോണയിലെ ഫീനിക്സിൽ നിന്ന് ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനായി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ കയറിയത്. തുടർന്ന് വിമാനത്തിനുള്ളിലെ ജീവനക്കാരോടും സഹയാത്രികരോടും യുവതി മോശമായി പെരുമാറുകയും അശ്ലീലം പറയുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് ജീവനക്കാർ വിമാനം നിയന്ത്രിക്കാൻ കഴിയാതെ ഫീനിക്സിലേക്ക് തന്നെ തിരിച്ചുവിടാൻ തീരുമാനിച്ചു.

ALSO READ: ഒരോയൊരു ആപ്പിള്‍ മതി; ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ സ്‌നാക്‌സ്

വിമാനം തിരികെ ഇറങ്ങിയതോടെ മറ്റ് നരിവധി വിമാനങ്ങളുടെ സർവീസിനെയും അത് ബാധിച്ചു. എയർലൈൻസിന്റെ പരാതിയിൽ ഫീനിക്സ് പൊലീസ് ആണ് സംഭവം അന്വേഷിച്ചത്. അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും പിന്നാലെ അവർക്ക് പിഴ വിധിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News