അൾട്രാ ഹൈ സ്പീഡ് 5ജി; ജിയോയെ പിന്നിലാക്കി എയർടെൽ

അൾട്രാ ഹൈ സ്പീഡ് 5ജി സേവനത്തിൽ മുന്നേറ്റമുണ്ടാക്കി ഭാരതി എയർടെൽ.ഇതോടെ റിലയൻസ് ജിയോയെ പിന്നിലാക്കി ഇന്ത്യയിലെ 500 നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കിയിരിക്കുകയാണ് എയർടെൽ. 5 G സേവനം 235 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചാണ് എയർടെൽ ജിയോയെ പിന്നിലാക്കിയിരിക്കുന്നത്. 2022 ഒക്ടോബറിലാണ് എയർടെൽ 5ജി സേവനം പ്രഖ്യാപിച്ചത്.

406 നഗരങ്ങളിലാണ് ജിയോ ഇതുവരെ തങ്ങളുടെ അൾട്രാ ഹൈസ്പീഡ് 5G സേവനം ലഭ്യമാക്കിയിരിക്കുന്നത്. പ്രതിദിനം 30-40 നഗരങ്ങളെ 5ജി നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും എയർടെൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News