ദുരന്തമുഖത്തൊരു കൈത്താങ്ങ്; വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം പ്രഖ്യാപിച്ച് എയര്‍ടെല്‍

വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കൈത്താങ്ങുമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.

Also Read : വയനാട് ഉരുള്‍പൊട്ടലിനെ എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല; കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News