എഐയുടെ പെട്ടെന്നുള്ള വളര്‍ച്ച അപകടകരമായേക്കും, നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്നത് വലിയ പ്രത്യാഘാതം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ച അപകടകരമാണെന്ന് ഭൗതിക ശാസ്ത്ര നൊബേല്‍ ജേതാവ് ജോഫ്രി ഇ ഹിന്‍റന്‍. എഐയുടെ  പെട്ടെന്നുള്ള വ്യാപനം വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഇത് അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ അനിവാര്യമാണെന്നും ജോഫ്രി  ഇ ഹിന്‍റന്‍ അഭിപ്രായപ്പെട്ടു.  അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ഒരു കോണ്‍ഫറന്‍സ് കോളിനിടയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഹിന്‍റന്‍ ആശങ്ക പ്രകടിപ്പിച്ചത്. എഐ ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍  വര്‍ധിപ്പിക്കുമെന്നും  മികച്ച ആരോഗ്യപരിരക്ഷയും കാര്യക്ഷമതയും നല്‍കും.

ALSO READ: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നതിന് അന്താരാഷ്ട്രതല പുരസ്കാരം, തലയെടുപ്പോടെ കേരള സര്‍വകലാശാല

എന്നാല്‍ ഇതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചും ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക വിപ്ലവത്തിന് സമാനമായി എഐ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ധാര്‍മിക പരിഗണനകളുടെയും ഉത്തരവാദിത്ത വികസനത്തിന്‍റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്‍റെ വിവിധ മേഖലകളിലേക്ക് എഐ  കൂടുതല്‍ വ്യാപിക്കുന്ന സമയത്താണ് ഹിന്‍റന്‍റെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News