ഷൂ നക്കികൾ, കേന്ദ്രത്തിൻ്റെ അടിമ തുടങ്ങിയ പരാമർശങ്ങൾക്ക് ശേഷം നിർമ്മാതാവ് ബീനക്കെതിരെ വീണ്ടും ഐഷ

ലക്ഷദ്വിപിന്റെ കഥ പറയുന്ന ‘ഫ്ലഷ്’ എന്ന സിനിമ റിലീസ് ചെയ്യാൻ നിർമ്മാതാവ് ബീന കാസിം തയ്യാറാവുന്നില്ലെന്ന് ഐഷ സുൽത്താന.  കേന്ദ്ര സർക്കാരിനെതിരെ സംസാരിച്ച സിനിമ റിലീസ് ചെയ്യില്ലെന്നാണ് നിർമ്മാതാവ് അറിയിച്ചത് എന്നും ചിത്രത്തിൻ്റെ സംവിധായികയായ ഐഷ പറയുന്നു.തന്നോട് ഇക്കാര്യം നേരിട്ട് നിർമ്മാതാവ് പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

Also Read: സ്വന്തം അഭിപ്രായങ്ങള്‍ ഒന്നും പറയരുതെന്നാണ് കാലം നമ്മളെ പഠിപ്പിക്കുന്നത്; ഇന്ദ്രന്‍സ് പറയുന്നു

സിനിമ ഒടിടിയിൽ പോലും റിലീസ് ചെയ്യാൻ അനുവദിക്കുന്നില്ല. ബിജെപി നേതാക്കളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും ഐഷ പറഞ്ഞു. നിർമ്മാതാവിന്റ ഭർത്താവ് ലക്ഷദ്വീപ് ബി ജെ പി ജനറൽ സെക്രട്ടറിയാണ് എന്നും ഐഷ വ്യക്തമാക്കി.

Also Read: കടലിൽ എറിഞ്ഞ 20 കോടിയുടെ സ്വർണം കണ്ടെത്തി; സംഭവം തമിഴ്നാട്ടിൽ

മുമ്പും സമൂഹ മാധ്യമങ്ങളിലൂടെ ഫ്ലഷ് സിനിമയുടെ നിര്‍മ്മാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ രംഗത്ത് വന്നിരുന്നു. ബീന കേന്ദ്രസര്‍ക്കാരിന്‍റെ അടിമപ്പണിയെടുക്കുന്ന കാര്യം താനറിഞ്ഞിരുന്നില്ല. ഒരൊറ്റ ഷൂ നക്കികൾക്കും എൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടയാനാവില്ല. സിനിമയുടെ റിലീസിങ്ങിന് വേണ്ടി ഞാൻ സ്വന്തം നിലയിൽ ഒരു ടീമിനെ “ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും അവർ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി കൊണ്ടിരുന്നു. രാഷ്ട്രീയലാഭത്തിനു വേണ്ടി ബീന തന്നെയും തന്‍റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെയും ഒറ്റി കൊടുക്കുവായിരുന്നുവെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News