അവര്‍ ഒന്നിക്കുന്നു മണിരത്‌നം ചിത്രത്തില്‍; ആവേശത്തില്‍ ഐശ്വര്യ- അഭിഷേക് ആരാധകര്‍

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇരുവരും വീണ്ടും ഒരു മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

മണിരത്‌നം സംവിധാനം ചെയ്ത ഗുരു, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ബിഗ് സ്‌ക്രീനിലെത്തുന്നത്.

ALSO READ: സിം കാർഡ് വേണ്ട; ഫോൺ വിളിക്കാം മെസേജ് അയക്കാം: ‘ഡയറക്ട് ടു ഡിവൈസ്’ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ

1997ല്‍ മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഐശ്വര്യ പിന്നീട് അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ALSO READ: കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

അതേസമയം അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ അടക്കം ഏറ്റെടുത്തിരിക്കുന്നത്. ബോളിവുഡിലെ മറ്റൊരു താരവുമായി അഭിഷേക് പ്രണയത്തിലാണെന്ന തരത്തിലാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News