കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി ദുൽഖർ എടുത്ത പരിശ്രമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. തങ്ങള്‍ ഹൈദരബാദില്‍ പ്രൊമോഷന് ശേഷം സംസാരിച്ചിരുന്നപ്പോഴും രാത്രി ഒന്നര വരെ ദുല്‍ഖര്‍ ഡബ്ബ് ചെയ്യുകയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, നാല് ലാംഗ്വേജിലും ചെയ്യണമെന്ന് പറയുമ്പോള്‍ എനിക്ക് ഉള്ളില്‍ കരച്ചില്‍ വരുന്നുവെന്നും കൊത്തയുടെ പ്രമോഷനിടെ ഐശ്വര്യ പറഞ്ഞു.
ALSO READ: കാണാൻ ഭംഗിയുള്ളവർക്ക് ഗൗരവമുള്ള വേഷങ്ങൾ ലഭിക്കുന്നില്ല: തമന്ന
ഐശ്വര്യ പറഞ്ഞത്
ആക്ട് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ഡബ്ബിങ് ഒരുപാട് പേടിക്കുന്ന പ്രോസസാണ്. മൂന്ന് മണിക്കൂറാണ് മാക്‌സിമം ഒറ്റയടിക്ക് ഡബ്ബ് ചെയ്യാന്‍ പറ്റുന്നത്. അതിനിടക്കും അര മണിക്കൂര്‍ പുറത്തിറങ്ങണം. ഞാന്‍ ക്ലോസ്‌ട്രോഫോബിക്കാണ്.
കഴിഞ്ഞ 14ന് ഹൈദരബാദില്‍ പ്രൊമോഷന്‍ കഴിഞ്ഞ് ഞങ്ങളൊക്കെ ഫുഡ് കഴിച്ച് ലോബിയില്‍ കുറെ നേരം സംസാരിച്ച് ഇരുന്നു. അപ്പോള്‍ ഞങ്ങളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ദുല്‍ഖറിനുള്ള ഫുഡുമായി പോവുകയാണ്. പുള്ളി ഡബ്ബിങ് കഴിഞ്ഞ് വന്നിട്ടേയുള്ളൂ. രാത്രിയില്‍ ഡിന്നര്‍ പോലും കഴിച്ചിട്ടില്ല. ഒന്നര മണിയായി. ഹിന്ദി ഡബ്ബിങ്ങിന്റെ ബാക്കി ഉണ്ടായിരുന്നത് ഫിനിഷ് ചെയ്യുകയായിരുന്നു. അത് അത്ര എളുപ്പമുള്ള കാര്യമല്ല. നാല് ലാംഗ്വേജിലും ചെയ്യണമെന്ന് പറയുമ്പോള്‍ എനിക്ക് ഉള്ളില്‍ കരച്ചില്‍ വരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here