അന്യഭാഷകളിലുള്ളവർക്ക് മലയാള സിനിമയോട് ആദരവ്, അതിൻ്റെ ബഹുമാനം അവർ തന്നിട്ടുണ്ട്: ഐശ്വര്യ ലക്ഷ്മി

അന്യഭാഷകളിലുള്ളവർക്ക് മലയാള സിനിമയോട് ആദരവാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. മലയാളം സിനിമകള്‍ ഇപ്പോൾ പല ഭാഷകളിൽ ഉള്ളവർ കാണുന്നുണ്ടെന്നും, അതിന്റെ ബഹുമാനമൊക്കെ അവര്‍ക്ക് നമ്മളോടുണ്ടെന്നും കിംഗ് ഓഫ് കൊത്തിയുടെ പ്രമോഷനിൽ ഐശ്വര്യ പറഞ്ഞു.

ALSO READ: നടൻ യോഗി ബാബുവിനെതിരെ വിരുമ്പാകം പൊലീസ് സ്റ്റേഷനില്‍ പരാതി

‘കിംഗ് ഓഫ് കൊത്തയുടെ പ്രെമോഷൻ്റെ ഭാഗമായി മറ്റ് ഭാഷകളില്‍ ചെന്നപ്പോള്‍ അവര്‍ നമ്മളെ പറ്റിയൊക്കെ കൂടുതല്‍ പഠിച്ചിട്ടാണ് വന്നിരിക്കുന്നത്. അനിഖയേയും ദുല്‍ഖറിനേയുമൊക്കെ അവര്‍ക്കറിയാം. ഓരോ ഭാഷയില്‍ ചെല്ലുമ്പോഴും ഡി.ക്യുവിനെ അവര്‍ക്കറിയാം. ഡി.ക്യു അവിടെയൊക്കെ സിനിമ ചെയ്തുകഴിഞ്ഞല്ലോ. അവിടെയൊക്കെ മലയാളം സിനിമയോടുള്ള ആദരവ് എല്ലാ ഭാഷകളിലും കണ്ടു. മലയാളം സിനിമകള്‍ കാണുന്നത് കൂടി. അതിന്റെ ബഹുമാനമൊക്കെ അവര്‍ക്ക് നമ്മളോടുണ്ട്, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

അതേസമയം ദുൽഖറിനെക്കുറിച്ചു സംസാരിച്ച ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ കുറിച്ചും വേദിയിൽ വെച്ച് പറഞ്ഞു. മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം സെറ്റില്‍ നന്നായി സംസാരിക്കുമെന്ന് ഐശ്വര്യ പറഞ്ഞു. എന്നാൽ സംസാരങ്ങള്‍ എല്ലാം സിനിമയെ കുറിച്ചായിരിക്കുമെന്നും, മമ്മൂക്ക സിനിമയില്‍ വന്ന സമയത്തെ സ്ട്രിഗിള്‍സിനെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ ലഷ്മി വ്യക്തമാക്കി.

ALSO READ: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിന് ധനവകുപ്പ് പണം അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു

‘മമ്മൂക്കയെ കാണാന്‍ ഒരുപാട് പേര്‍ സെറ്റില്‍ വരും. അദ്ദേഹത്തിന്റെ ഫ്രണ്ട്‌സ് ഗ്യാങ്ങില്‍ നിന്നൊക്കെ. അദ്ദേഹം അവരുമായി ഇടപെടുന്നത് കാണാനൊക്കെ രസമാണ്. പിന്നെ ഒരുപാട് ഫോട്ടോസ് ഒക്കെ അദ്ദേഹത്തിനൊപ്പം എടുക്കും. കുറച്ച് എന്റര്‍ടെയ്‌നിങ്ങാണ്‌ മമ്മൂക്ക, ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News