‘സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി, ഇതുവരെ ആരും കുറ്റമോ പരാതിയോ പറഞ്ഞിട്ടില്ല’; ആ നടനെ കുറിച്ച് തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

Aishwarya Lekshmi

മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ നടന്‍ ജഗദീഷിനെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം. ഒരാളും ഇത്രയും വര്‍ഷമായിട്ടും നിങ്ങളെ കുറിച്ച് ഒരു മോശവും ആരും പറഞ്ഞ് കേട്ടിട്ടില്ലല്ലോയെന്ന് ഒരിക്കല്‍ അദ്ദേഹത്തിനോട് ചോദിച്ചിട്ടുണ്ടെന്ന് ഐഷ്വര്യ പറഞ്ഞു.

സിനിമയില്‍ വന്നിട്ട് ഒരുപാട് കാലം ആയതും ആണല്ലോ. എന്നിട്ടും ഇതുവരെയും ആരും അദ്ദേഹത്തെ കുറിച്ച് മോശമൊന്നും പറയുന്നത് കേട്ടിട്ടില്ല.

ആകെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ള കാര്യം ആളുകളെ ശരിയായ അളവില്‍ അലോസരപ്പെടുത്തും എന്ന് മാത്രമാണ്. അതും ആരും കുറ്റമായോ പരാതിയായോ ഇതുവരെയും പറഞ്ഞിട്ടില്ല.

Also Read : http://നടി ശോഭിത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ആക്ടിങ്ങിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സന്തോഷമേ ഇല്ല. അഭിനയിക്കുന്നതിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടുപിടിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു. ഒരു സ്വകാര്യ മാധ്യത്തിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ഞാന്‍ ജഗദീഷേട്ടനോട് ചോദിച്ചിട്ടുണ്ട്, ചേട്ടാ ഒരാളും ഇത്രയും വര്‍ഷമായിട്ടും നിങ്ങളെ കുറിച്ച് ഒരു മോശവും ആരും പറഞ്ഞ് കേട്ടിട്ടില്ലല്ലോയെന്ന്. സിനിമയില്‍ വന്നിട്ട് ഒരുപാട് കാലം ആയതും ആണല്ലോ. എന്നിട്ടും ഇതുവരെയും ആരും അദ്ദേഹത്തെ കുറിച്ച് മോശമൊന്നും പറയുന്നത് കേട്ടിട്ടില്ല.

ആകെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ള കാര്യം ആളുകളെ ശരിയായ അളവില്‍ അലോസരപ്പെടുത്തും എന്ന് മാത്രമാണ്. അതും ആരും കുറ്റമായോ പരാതിയായോ ഇതുവരെയും പറഞ്ഞിട്ടില്ല. ഒരു ഗ്യാപ്പില്ല. ഇപ്പോഴും കറക്ട് ആയിട്ടുള്ള ഒരു ലൈന്‍ പിടിച്ചാണ് അദ്ദേഹം പോകുന്നത്. നമുക്ക് ഒന്ന് ലൈറ്റായിട്ട് പിടിക്കാനുള്ള ചാന്‍സില്ല. നമ്മളും ഒപ്പത്തിന് നിക്കണം.

ഞാന്‍ ഒരു ദിവസം അദ്ദേഹത്തിനോട് ചോദിച്ചു, ചേട്ടന്റെ സന്തോഷമെന്താണെന്ന്. എല്ലാവര്‍ക്കും അവനവന്‍ ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യം ഉണ്ടാകുമെല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞത് അഭിനയമാണെന്നാണ്. ആക്ടിങ്ങിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സന്തോഷമേ ഇല്ല. അഭിനയിക്കുന്നതിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടുപിടിക്കുന്നത്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News