നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വേറിട്ട അഭിനയവും കഥാപാത്രങ്ങളുടെ തെരഞ്ഞെടുക്കലും കൊണ്ടും വളരെ പെട്ടന്ന് തന്നെ ഐശ്വര്യ വളരെപെട്ടന്ന് തന്നെ ആളുകളുടെ ഹൃദയം കീഴടക്കി. മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾ കൊണ്ട് തന്നെ ഐശ്വര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി.
താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഹലോ മമ്മി. ഷറഫുദ്ദീനും ഐശ്വര്യയും ആണ് ഹലോ മമ്മിയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ കേവലം പ്രണയ രംഗങ്ങളിലും പാട്ടുസീനുകളിലും വന്നു പോകുന്ന നായികമാർ എന്നതിൽ നിന്ന് സിനിമകൾ മാറിയെന്നും ആ മാറ്റത്തിൽ സന്തോഷമുണ്ടെന്നും ആ മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും പറയുകയാണ് താരം ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിലെയും കാരെക്കുടിയിലെയും ഉൾഗ്രാമങ്ങളിൽ ഷൂട്ടിങ്ങിനു പോകുമ്പോൾ അവിടെ ഉള്ളവർ പോലും തന്നെ തിരിച്ചറിയുന്നു, അതിൽ വലിയ സന്തോഷമുണ്ടെന്നും ഭാഷ ഏതായാലും തനിക്ക് നല്ല സിനിമ ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹമെന്നും ഐശ്വര്യ പറഞ്ഞു.
also read: ഐ എഫ് എഫ് കെ; ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 25 മുതൽ
സിനിമ ഒരു പാഷനായി കണ്ട് ഈ രംഗത്തേക്ക് കടന്നു വന്നതാണു ഞാൻ. പിന്നീട് അതെന്റെ പ്രഫഷൻ കൂടിയായി. എന്നാൽ സിനിമയെ ഒരു ആർട്ട് കൂടിയായി എങ്ങനെ കാണാം എന്ന് പഠിച്ചതോടെയാണ് അഭിനയം താൻ കൂടുതൽ ആസ്വദിക്കാൻ തുടങ്ങിയത് എന്നും താരം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here