ഐശ്വര്യയും അഭിഷേക് ബച്ചനും മകളും ഒരേ വേദിയിൽ, ഒടുവിൽ വിവാഹമോചന വാർത്തയ്ക്ക് താരങ്ങളുടെ മറുപടി

സോഷ്യൽ മീഡിയകളിൽ കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് ഒരു ചിത്രം കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് താരദമ്പതികളായ ഐശ്വര്യയും അഭിഷേക് ബച്ചനും. ഇരുവരും പിരിയുന്നു എന്ന സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്ന പേരിൽ പാപ്പരാസികൾ പലതും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരേ വേദിയിൽ മകൾക്കൊപ്പം ഒന്നിച്ചെത്തി വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരങ്ങൾ.

ALSO READ: ഡോ.ഷഹനയുടെ മരണം; ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു

നെറ്റ്ഫ്ലിക്സിലെ പുതിയ ചിത്രമായ ‘ദി ആർച്ചീസി’ന്റെ സ്‌പെഷല്‍ പ്രീമിയറിന് കുടുംബസമേതമാണ് ഇരുവരും എത്തിയിരിക്കുന്നത്. ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകനായ അഗസ്ത്യയുടെ ബോളിവുഡ് അരങ്ങേറ്റചിത്രമാണ് ‘ദ ആർച്ചീസ്’. ഇന്നലെ രാത്രി നടന്ന സ്ക്രീനിങ്ങിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, മകൾ ശ്വേത, മരുമകൻ നിഖിൽ നന്ദ, പേരക്കുട്ടികളായ ആരാധ്യ, നവ്യ എന്നിവർക്കൊപ്പമാണ് അഭിഷേകും ഐശ്വര്യയുമെത്തിയത്.

ALSO READ: കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ് വിടുന്നു

ഇതോടെ മാസങ്ങളായി തുടരുന്ന ഗോസിപ്പുകൾക്കാണ് ശമനം ഉണ്ടായിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട റിങ്ങുകൾ ഇരുവരും കൈമാറിയെന്നും, അമിതാഭ് ബച്ചൻ ഐശ്വര്യ റായ് യെ അൺഫോളോ ചെയ്തെന്നും സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. കുടുംബസമേതമുള്ള ഈ ചിത്രം വിവാദനകളെ തണുപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News