മകള്‍ ആരാധ്യയുടെ പതിമൂന്നാം ജന്മദിനാഘോഷത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ക്കായി ഐശ്വര്യാ റായി പങ്കുവച്ചിരുന്നെങ്കിലും അതില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ അഭാവം വന്നതോടെ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും വിവാഹമോചനം നേടാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഐശ്വര്യ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ മകളുടെ ബര്‍ത്ത്‌ഡേ ആഘാഷങ്ങളില്‍ താരദമ്പതികള്‍ ഒന്നിച്ചുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ആരാധ്യയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ സംഘാടകര്‍ പുറത്തുവിട്ട വീഡിയോ വൈറലായതോടെയാണ് സംശയങ്ങള്‍ ഒഴിവായിരിക്കുന്നത്. പ്ലേ ടൈം – ജതിന്‍ ഭിമാനി എന്ന ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് അഭിഷേക് ആഘോഷങ്ങളില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളുള്ളത്.
ആഘോഷങ്ങള്‍ മനോഹരമാക്കിയ ടീമിന് അഭിഷേക് നന്ദി പറയുന്നതാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ 13 വര്‍ഷമായി മകളുടെ ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ ഗംഭീരമാക്കുന്നതിന് നന്ദിയെന്നാണ് അഭിഷേക് പറയുന്നത്. അഭിഷേക് പാര്‍ട്ടിയില്‍ ഇല്ലായിരുന്നെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ ഇതോടെ അവസാനിച്ചിരിക്കുകയാണ്.
ALSO READ: ഒറ്റപ്പെട്ട് ചെന്നൈ; തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ 16 മരണം
നവംബര്‍ 16നായിരുന്നു ആരാധ്യയുടെ 13ാം ജന്മദിനം. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ താരദമ്പതികള്‍ പിരിയുന്നതായുള്ള വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here