അടുത്തിടെ സിനിമ ലോകത്ത് ചർച്ചയായ ഒന്നായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹ മോചിതരായോ എന്ന വാർത്ത. നിരവധി ഗോസിപ്പുകളാണ് ഇതിനെ സംബന്ധിച്ച് വന്നിരുന്നത്. പൊതുവേദികളിൽ അടക്കം ഇരുവരും ഒരുമിച്ചെത്താത്തതും ഒന്നിച്ചുള്ള ഫോട്ടോകൾ വരാത്തതുമെല്ലാം ആരാധകർക്കിടയിൽ ഏറെ സംശയം ഉയർത്തിയിരുന്നു.
also read: ‘ആ സിനിമ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി, പക്ഷെ…’; അപര്‍ണ ബാലമുരളി
ബോളിവുഡീൽ താരങ്ങളുടെ വിവാഹമോചന വാർത്തകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അഭ്യുഹങ്ങൾക്ക് അവസാനമിട്ട് കൊണ്ട് ഒരു പൊതുവേദിയിൽ ഒന്നിച്ച് എത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. മുംബൈയിലെ ഒരു ആഡംബര വിവാഹ ആഘോഷത്തിലാണ് ഐശ്യര്യയും അഭിഷേകും ഒന്നിച്ച് എത്തിയത്. എന്നാൽ വിവാഹമോചന വാർത്തകൾക്ക് ഇത് അവസാനമാകുമോ എന്നതിന് സംശയമാണ്.
ഇരുവരും ഫോട്ടോകൾക്കും പോസ്സ് ചെയ്യുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള മാച്ചിങ് ഔട്ട്ഫിറ്റിലാണ് ഇരുവരും എത്തിയത്. ഈ ഡ്രസിങ് കൊടും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഇല്ല എന്ന സൂചനയാണ് നൽകുന്നതെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്. അംബാനി കല്യാണത്തിന് ബച്ചൻ കുടുംബത്തിനൊപ്പം അഭിഷേക് എത്തിയപ്പോള്‍ ഐശ്വര്യറായി മകൾക്കൊപ്പമാണ് എത്തിയതെന്നതും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റിൽ അഭിഷേകിനൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്താതിരുന്നതും വേർപിരിയൽ വാർത്തകൾക്ക് കാരണങ്ങൾ ആയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here