മിസ് വേള്‍ഡ് കിരീടവും അണിഞ്ഞ് നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഐശ്വര്യ; എന്തൊരു എളിമയെന്ന് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടം നേടുന്നത് ഐശ്വര്യാ റായിയുടെ ഒരു പഴയ ചിത്രമാണ്. 1994 ലെ ലോക സൗന്ദര്യ മത്സരത്തിന് ശേഷം കിരീടവുമായി ഐശ്വര്യ ഭക്ഷണം കഴിക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകരും സോഷ്യല്‍മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.

സാഷെയും ക്രൗണും അണിഞ്ഞ് ചുവപ്പ് സാരിയിലാണ് ഐശ്വര്യ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്. ‘ഹിസ്റ്റോറിക് വിഡ്‌സ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.അമ്മയോടൊപ്പമിരുന്നാണ് താരം ഭക്ഷണം കഴിക്കുന്നത്.

നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തുന്നത്. ഐശ്വര്യയെ കാണാന്‍ വളരെ മനോഹരമായിട്ടുണ്ടെന്നും മിസ് വേള്‍ഡ് ആയിട്ടും ഐശ്വര്യയ്ക്ക് എന്ത് എളിമയാണെന്നുമായിരുന്നു വരുന്ന കമന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News