ലാൽ സലാം എന്ന രജനികാന്ത് ചിത്രം പരാജയപ്പെട്ടതിന്റെ കാരണവുമായി സംവിധായിക ഐശ്വര്യ രജനികാന്ത് രംഗത്ത്. 21 ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് കളഞ്ഞുപോയതാണ് സിനിമ പരാജയപ്പെട്ടതെന്നാണ് ഐശ്വര്യ പറഞ്ഞത്. റീഷൂട്ട് എന്നത് അസാധ്യമായ കാര്യമായിരുന്നുവെന്നും, മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി ഉള്ള ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഉപയോഗിക്കുക എന്ന് മാത്രമായിരുന്നുവെന്നും അതാണ് സിനിമ പരാജയപ്പെടാൻ കാരണമായതെന്നും ഐശ്വര്യ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
‘ഇങ്ങനെയെല്ലാം നടക്കുമോ എന്ന് ചിന്തിക്കുന്ന തരത്തില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അത്. ദിവസവും മിനിമം 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ച് ഷൂട്ട് ചെയ്യാറുണ്ടായിരുന്നു. 10 ക്യാമറകള്‍ ഒരേ സമയം ഉപയോഗിച്ച് യഥാര്‍ത്ഥ ക്രിക്കറ്റ് മാച്ച് പോലെ ഷൂട്ട് ചെയ്തതായിരുന്നു അത്. ഷൂട്ട് എല്ലാം കഴിഞ്ഞ് എഡിറ്റിങ് ടേബിളില്‍ എത്തിയപ്പോളാണ് 21 ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് കളഞ്ഞുപോയെന്ന് മനസിലായത്. ഇനി അത് റീഷൂട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പാ അടുത്ത സിനിമക്ക് വേണ്ടിപ്പോയി. ഈ സിനിമക്ക് വേണ്ടി വിഷ്ണു താടി വളര്‍ത്തിയിരുന്നു. അടുത്ത സിനിമക്ക് വേണ്ടി അത് കളഞ്ഞു. ബജറ്റും ഏറെക്കുറേ തീരാറായ അവസ്ഥയായി’, ഐശ്വര്യ രജനികാന്ത് പറഞ്ഞു.
‘റീഷൂട്ട് എന്നത് അസാധ്യമായ കാര്യമായിരുന്നു. മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി, ഉള്ള ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഉപയോഗിക്കുക എന്ന് മാത്രമായിരുന്നു. എങ്കിലും രണ്ട് മൂന്ന് സീനുകള്‍ പാച്ച് ചെയ്യാന്‍ വേണ്ടി അപ്പയും വിഷ്ണുവുമെല്ലാം സഹകരിച്ചു.അങ്ങനെ റീഷൂട്ട് ചെയ്ത വിഷ്വലുകളാണ് ഇപ്പോള്‍ സിനിമയില്‍ കാണുന്നത്. സിനിമ പരാജയപ്പെടാന്‍ കാരണം അതാണെന്നാണ് ഞാന്‍ കരുതുന്നത്,’ ഐശ്വര്യ കൂട്ടിച്ചേർത്തു.
ALSO READ: സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍; 45 ഇനങ്ങള്‍ക്ക് സപ്ലൈകോ വിലകുറച്ചു
അതേസമയം, ഐശ്വര്യയുടെ ന്യായീകരണത്തിൽ വലിയ അതൃപ്തിയാണ് സമൂഹ മാധ്യമങ്ങൾ അറിയിച്ചത്. ഇതിലും വെറൈറ്റി കാരണങ്ങൾ ഇനി എന്തെങ്കിലും ഉണ്ടോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. സിനിമ പരാജയപ്പെട്ടപ്പോൾ പുതിയ ന്യായീകരണങ്ങളുമായി വന്നിരിക്കുകയായെന്നും, ഈ വർഷം ഇറങ്ങിയതിലെ മോശം സിനിമകളിൽ ഒന്നാണ് ലാൽ സലാം എന്നും സമൂഹ മാധ്യമങ്ങൾ പ്രതികരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here