‘പോസ്റ്റ് പാക്ക് അപ്പ്, ഡ്രസ് അപ്പ്, ഷോ അപ്പ്’;രണ്ടാം വിവാഹ ഗോസിപ്പിന് മറുപടിയുമായി ഐശ്വര്യ രജനീകാന്ത്

നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു . അതിനിടെയാണ് സിനിമ നടനും, സിനിമ വൃത്തങ്ങളുടെ ഗോസിപ്പുകള്‍ പറയുന്ന ആളുമായ ബയിൽവാൻ രംഗനാഥൻ തന്റെ യുട്യൂബ് ചാനലിലൂടെ ചില കാര്യങ്ങള്‍ പറഞ്ഞത്. ഐശ്വര്യ രജനീകാന്ത് രണ്ടാമത് ഒരു വിവാഹത്തിന് തയ്യാറെടുക്കുകയാണെന്നും, തമിഴ് സിനിമയുമായി ബന്ധപ്പെട്ടയാളാണ് വരനെന്നും, എന്നാല്‍ ഇത് രജനികാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ട് മകളുമായി വഴക്കായിയെന്നുമാണ് ഇയാൾ പറഞ്ഞത്.

‘ഐശ്വര്യ അടുത്തിടെ താന്‍ സിനിമ രംഗത്തെ ഒരു വ്യക്തിയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നതായും രജനിയോട് അറിയിച്ചു. ഇതോടെ ടെൻഷനടിച്ച രജനികാന്ത് മകളോട് ദേഷ്യപ്പെട്ടു. ഇരുവരും പിണങ്ങി. ഇതോടെ രജനി മാലിദ്വീപിലേക്ക് പോവുകയായിരുന്നു. ധനുഷിന് മക്കളോടുള്ള ഇഷ്ടം ഐശ്വര്യയോടും തോന്നും, ക്ഷമ വേണം. തെറ്റായ തീരുമാനം എടുക്കരുത് എന്ന് രജനി മകളെ ഉപദേശിച്ചു” ബയിൽവാൻ രംഗനാഥന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

also read :കാലവര്‍ഷത്തിൽ 35 ശതമാനം മഴയുടെ കുറവ്; വരള്‍ച്ചക്ക് സാധ്യത

ഇത് വിവിധ തമിഴ് മാധ്യമങ്ങളില്‍ പ്രചരിച്ചു . എന്നാല്‍ ഇതിന് അധികം വൈകാതെ മറുപടി നല്‍കിയത് ഐശ്വര്യയാണ്. അച്ഛന്‍ രജനികാന്തിന്‍റെയൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ഐശ്വര്യ ഇതിന് മറുപടി നൽകിയത്. ‘പോസ്റ്റ് പാക്ക് അപ്പ്… ഡ്രസ് അപ്പ്… ഷോ അപ്പ്…’ എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രം അതിവേഗം വൈറലായി.

ഇത്തരം കാര്യങ്ങള്‍ മുന്‍പും പറഞ്ഞ് വിവാദമുണ്ടാക്കിയ വ്യക്തിയാണ് ബയിൽവാൻ രംഗനാഥന്‍. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നീ മക്കളും ഉണ്ട്. ഇപ്പോഴും ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല. ഐശ്വര്യയുടെ പിതാവ് രജനികാന്ത് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം.

also read :രാജ്യത്ത് പുതിയ ജി എസ് ടി നിയമം പ്രാബല്യത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News