ധനുഷും ഐശ്വര്യയും ഒന്നിച്ചു കാണാൻ മക്കൾ ആഗ്രഹിക്കുന്നു? യാത്രയും ലിംഗയും അങ്ങനെ പെരുമാറിയത്തിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ

ലാൽ സലാം സിനിമയുടെ ഓഡിയോ ലോഞ്ചിൽ മക്കൾ യാത്രയും ലിംഗയും ഐശ്വര്യ ധനുഷിനിരുവശവും ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. മുൻപ് ധനുഷിനൊപ്പവും ഇരുവരും ഇതേ രീതിയിൽ തന്നെ ഇരുന്നതാണ് ചിത്രം വൈറലാകാൻ കാരണം. ഇപ്പോഴിതാ എന്തുകൊണ്ട് മക്കൾ അങ്ങനെ ഇരിക്കാൻ തീരുമാനിച്ചു എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ഐശ്വര്യ ധനുഷ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ALSO READ: ‘ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുവാ കേട്ടോ’, സർപ്രൈസ് പൊട്ടിച്ച് മിഥുൻ മാനുവൽ തോമസും ജയസൂര്യയും

‘എനിക്ക് ഫങ്ഷനുകൾ വളരെ കുറവാണ് ധനുഷുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ. ധനുഷിന് ഒരുപാട് പ്രോ​ഗ്രാമുകൾ അറ്റന്റ് ചെയ്യേണ്ടതായി വരും. അന്ന് ധനുഷിന്റെ ഫങ്ഷനിൽ ഇരുന്നത് പോലെ ഇരിക്കട്ടെയെന്ന് എന്നോട് മക്കൾ ചടങ്ങിന് മുമ്പ് ചോദിച്ചിരുന്നു. മുത്തച്ഛനൊപ്പം ഇരുന്നോളൂ ഞാൻ ഇടയ്ക്കിടെ എഴുന്നേറ്റ് പോകേണ്ട സാഹചര്യം വരുമെന്നാണ് ആദ്യം മക്കളോട് പറഞ്ഞത്.’

‘പക്ഷെ അവർക്ക് അതിന് സമ്മതമായിരുന്നില്ല. അമ്മ നടുക്കിരിക്കൂ ഞങ്ങൾ രണ്ടുപേരും ഇരുവശങ്ങളിലും ഇരിക്കാമെന്ന് അവർ ഇങ്ങോട്ട് നിർബന്ധിച്ച് പറയുകയായിരുന്നു. അത് എന്തിനാണ് അങ്ങനെ ഇരിക്കുന്നതെന്നും ഞാൻ അവരോട് ചോദിച്ചില്ല. അവർ അങ്ങനെ ഒരു താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഞാൻ എതിർത്തതുമില്ല.’

ALSO READ: പേടിച്ചു വിറച്ചിട്ടാണ് ‘ഊ ആണ്ടാവാ മാവാ’ ആദ്യ ഷോട്ടില്‍ നിന്നത്: കാരണം വ്യക്തമാക്കി സമന്ത

‘അന്ന് അങ്ങനെ ഞാൻ ബോധപൂർവം ഇരുന്നതല്ല. മക്കളുടെ ഇഷ്ടപ്രകാരം ഇരുന്നതാണ്. എന്തുകൊണ്ടാണ് മക്കൾ അങ്ങനൊരു ആ​ഗ്രഹം വന്നത് എന്നതൊന്നും ഞാൻ നോക്കിയില്ല. അത് ഓർ​ഗാനിക്കായി അങ്ങനെ തന്നെ വിട്ടു. അതിൽ തെറ്റുള്ളതായും എനിക്ക് തോന്നിയില്ലെന്നാണ്’, വൈറൽ ഫോട്ടോയ്ക്ക് പിന്നിലെ കഥ വിവരിച്ച് കൊണ്ട് ഐശ്വര്യ പറഞ്ഞു.

അതേസമയം, ഐശ്വര്യയും ധനുഷും ഒന്നിച്ചുകാണണം എന്ന മക്കളുടെ ആഗ്രഹമാണ് ഇതിനുപിറകിൽ എന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News