വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് ഉയർന്നു പറന്നത്; അനശ്വരയെ പ്രശംസിച്ച് സഹോദരി

മോഹൻലാൽ ചിത്രം നേര് മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിൽ അനശ്വര രാജൻ അതി​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ പ്രദർശന വിജയത്തിനു ശേഷം ഇപ്പോഴിതാ അനശ്വരയെ പ്രശംസിച്ചുകൊണ്ട് സഹോദരി ഐശ്വര്യ രാജൻ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും കൈകാര്യം ചെയ്തുവെന്നും സഹോദരിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.

വ്യക്തിഹത്യ ചെയ്തപ്പോഴും മനക്കരുത്തും ധൈര്യവും കൊണ്ടാണ് ഉയർന്നു പറന്നതെന്നും ഒരുപാട് പ്രശംസ അർഹിക്കുന്നുണ്ടെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.

ALSO READ: തെക്കൻ കേരളത്തിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം
ഐശ്വര്യ രാജന്റെ കുറിപ്പ് വായിക്കാം

വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു. ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ.. നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.

ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്‌റ്റംബർ 28 ഓർമ്മിപ്പിക്കുന്നു. ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു..

എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും….
എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ്, അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെ ആണ്.

ALSO READ: കേരളത്തിന്റെ ചരിത്ര ഗതി മാറ്റിയ പാറപ്രം സമ്മേളനത്തിന് 84 വയസ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News