ആ ചോദ്യം ആഷിനെ അലോസരപ്പെടുത്തി; പക്ഷേ മറുപടി വൈറല്‍

2007ലാണ് ലോക സുന്ദരി ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം കഴിച്ചത്. അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് താരവുമായ അഭിഷേകിന്റെയും ബ്യൂട്ടി ക്വീന്‍ ഐശ്വര്യയുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നതും. ഇപ്പോള്‍ അഭിഷേകിനെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്ഥിരം ചോദ്യം ഉന്നയിച്ചതും ആദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും അതിന് കൃത്യമായി മറുപടി നല്‍കുകയും ചെയ്ത ഐശ്വര്യയുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.

ALSO READ: ഖനിയില്‍ തീപിടിത്തം; 21 പേര്‍ക്ക് ദാരുണാന്ത്യം, 14 തൊഴിലാളികളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുന്നു

ഭാര്യ ഭര്‍ത്താക്കന്മാരുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങി ഒരു ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഒരു റിപ്പോര്‍ട്ടറുടെ ചോദ്യം താരത്തിനെ ചെറുതായി ചൊടിപ്പിച്ചത്. എന്നാല്‍ ഇതിന് ഐശ്വര്യ നല്‍കിയ മറുപടിക്ക് ഇപ്പോഴും ആരാധകര്‍ കനത്ത പിന്തുണയാണ് നല്‍കുന്നത്. അഭിഷേക് ബച്ചന്‍ വളരെ സ്‌പെഷ്യലാണെന്നും അദ്ദേഹത്തിന്റെ കുടുംബമഹിമയെ കുറിച്ചെല്ലാമാണ് ആഷ് വാചാലയായത്. അഭിഷേക് ‘സ്‌പെഷ്യ’ലാണ് കാരണം അദ്ദേഹം സ്വയം അങ്ങനെയാണ്. അഭിഷേക് ഒരിടത്തെത്തിയാല്‍ അദ്ദേഹത്തിന്റെ പാരമ്പര്യവും ലഭിച്ച ശിക്ഷണവും അദ്ദേഹം കാത്തുസൂക്ഷിക്കും. തുറന്നു സംസാരിക്കാന്‍ കഴിയുന്ന, തമാശകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന, സമയം ഒരുമിച്ച് പങ്കിടാന്‍ ആരും ആഗ്രഹിക്കുന്ന, എന്തു പറയുമ്പോഴും മുഖത്ത് നോക്കി സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് അഭിഷേക്. വലിയ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അതിനാല്‍ തന്നെ അതിന്റേതായ കടമകളും അദ്ദേഹത്തിന് പാലിക്കണം. എന്നാല്‍ തന്റെ പ്രത്യേക അവകാശങ്ങളൊന്നും തന്നെ ഒരിക്കലും പുറത്തുകാട്ടാറില്ല. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹം എന്റെ സ്വന്തമാണ്.. എന്റെ മകളുടെ അച്ഛന്‍ എന്നായിരുന്നു ആഷിന്റെ മറുപടി.

ALSO READ: ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളെ ചേര്‍ത്തുപിടിച്ച് ഹൃദയ കൈരളി

ഇതിന് കൈയ്യടിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ബ്യൂട്ടി വിത്ത് ബ്രയിന്‍, ക്‌ളാസി ആസ് ആള്‍വേഴ്‌സ്, സാവേജ് എന്നൊക്കെയാണ് കമന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News