മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഐറ്റാന ബൊന്‍മാട്ടിയ്ക്ക്. ബാഴ്‌സലോണ ഫെമിനി- സ്പാനിഷ് താരമാണ് ബൊന്‍മാര്‍ട്ടി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബൊന്‍മാട്ടിക്ക് ബാലന്‍ ഡി ഓര്‍ ലഭിക്കുന്നത്.
കഴിഞ്ഞ സീസണില്‍ നാല് പ്രധാന കിരീടം നേടിയ ബാഴ്‌സ ടീമിന്റെ നെടുംതൂണായി ബൊന്‍മാട്ടിയുണ്ടായിരുന്നു. ലീഗ എഫ്, വിമിന്‍സ് ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള കിരീടങ്ങളാണ് ലഭിച്ചിരുന്നത്. ബാഴ്‌സ താരങ്ങളായ കരോലിന്‍ ഗ്രഹാം ഹാന്‍സന്‍, സല്‍മ പാരല്യൂലോ എന്നിവരാണ് ബൊന്‍മാട്ടിയുടെ തൊട്ടുപിന്നില്‍.
Read Also: ബാലന്‍ ഡി ഓറിന് പുതിയ അവകാശി; ഫുട്‌ബോള്‍ രാജകുമാരനായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി
പുരുഷ കോച്ച് പുരസ്‌കാരം കാര്‍ലോ ആഞ്ചലോട്ടിക്കും വനിതാ പുരസ്‌കാരം എമ്മാ ഹായിസിനുമാണ്. മികച്ച ക്ലബ് റയല്‍ മാഡ്രിഡും വനിതാ ക്ലബ് ബാഴ്‌സലോണ ഫെമിനിയുമാണ്. ഗെര്‍ഡ് മുള്ളര്‍ ട്രോഫിക്ക് ഹാരി കെയ്‌നും കിലിയന്‍ എംബാപ്പെയും കോപ ട്രോഫിക്ക് ലാമിന്‍ യമാലും അര്‍ഹരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here