വിരാട് കൊഹ്ലിയേക്കാൾ സമ്പന്നനായ ക്രിക്കറ്ററായി അജയ് ജഡേജ, അതോടൊപ്പം ലഭിച്ചത് സിംഹാസനവും

Ajay jadeja

ഇനി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്ററായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോര്‍ട്ട്. നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹേബ് ജാംനഗറിന്റെ(നവനഗര്‍) അടുത്ത സിംഹാസന അവകാശിയായി അജയ് ജഡേജയുടെ പേര് പ്രഖ്യാപിച്ചതോടെയാണ് താരത്തിന് ഭാ​ഗ്യം ഉദിച്ചത്. ജാംനഗര്‍ രാജ കുടുംബാംഗമായ അജയ് ജഡേജ പാരമ്പര്യമനുസരിച്ചാണ് സിംഹാസന അവകാശിയായി മാറിയത്.

Also Read: രണ്ട് അസിസ്റ്റും ഹാട്രിക് ​ഗോളും മെസ്സി മാജിക്കിൽ ബൊളീവിയയെ തകർത്ത് അർജന്റീന

സിംഹാസനം മാത്രമല്ല അതോടൊപ്പം 1450 കോടിയിലധികം സ്വത്തും അജയ് ജഡേജക്ക് ലഭ്യമാകും. ഈ സ്വത്തും കൂടെ അജയ് ജഡേജക്ക് ലഭ്യമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായികതാരമായി അദ്ദേഹം മാറും. ഏകദേശം 1000 കോടിയോളം ആസ്തിയുള്ള ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ ഇതോടെ സമ്പത്തിന്റെ കാര്യത്തിൽ അജയ് ജഡേജ പിന്നിലാക്കും.

Also Read: അരങ്ങേറ്റക്കാരന്‍ ദുനിത്‌ തീയായി; ടി20യില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെ കറക്കി വീഴ്‌ത്തി ശ്രീലങ്ക

1992 നും 2000 നും ഇടയില്‍ ഇന്ത്യക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുള്ള താരം 196 ഏകദിനങ്ങളും 15 ടെസ്റ്റും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ കാര്യത്തിലും പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബമാണ് ജ‍ഡേജയുടേത്. ജഡേജയുടെ ബന്ധുക്കളായ രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരുടെ സ്മരണാര്‍ഥമാണ് രഞ്ജി ട്രോഫിയും, ദുലീപ് ട്രോഫിയും നടത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News