ക്രിക്കറ്റ് താരം അജയ് ജഡേജയെ ചരിത്രപ്രധാനമായ ഹലാർ മേഖലയിലെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ചിൻ്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന നാട്ടുരാജ്യമായ നവനഗറിൻ്റെ(ഇന്ന് ജാംനഗർ എന്ന് അറിയപ്പെടുന്നു) അടുത്ത ജംസാഹേബായിയായാണ് അജയ് ജഡേജയെ പ്രഖ്യാപിച്ചത്. നവനഗർ മഹാരാജ ജംസാഹേബ് ആണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
അജയ് ജഡേജ ഉൾപ്പെടുന്ന ജാംനഗറിലെ രാജകുടുംബത്തിന് ക്രിക്കറ്റ് രംഗത്ത് വലിയ പാരമ്പര്യമുണ്ട്. പ്രശസ്തമായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും യഥാക്രമം ജഡേജയുടെ ബന്ധുക്കളായ കെ എസ് രഞ്ജിത് സിംഗ്ജി, കെ എസ് ദുലീപ് സിംഗ്ജി എന്നിവരുടെ പേരിലാണ് അറിയപ്പെടുന്നത്.
നവനഗർ മെമ്മോറിയലിലെ ജാം സാഹിബ്, ഗുജറാത്തിലെ നവനഗറിലെ (ഇന്നത്തെ ജാംനഗർ) മുൻ മഹാരാജാവ് ജാം സാഹെബ് ദിഗ്വിജയ്‌സിൻഹ്ജി രഞ്ജിത്‌സിൻജിയെ ഓർമിക്കുന്നത് ഇങ്ങനെയാണ്, ‘നല്ല മഹാരാജാവ്’ ആയി അറിയപ്പെട്ടിരുന്ന അദ്ദേഹം രണ്ടാം ലോകമഹായുദ്ധസമയത്ത് നടത്തിയ അസാധാരണമായ മാനുഷിക ഇടപെടലുകളുടെ പേരിൽ എക്കാലവും ഓർമ്മിക്കപ്പെടുന്നു.
Read More- കാക്കിയിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം, മുഹമ്മദ് സിറാജിനെ തെലങ്കാന ഡിഎസ്പിയായി നിയമിച്ചു
ജഡേജയുടെ പിതാവ് ദൗലത്‌സിൻജി ജഡേജ മൂന്ന് തവണ ജാംനഗർ ലോക്‌സഭയിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു. അമ്മ ആലപ്പുഴ സ്വദേശിയാണ്. ജയാ ജെയ്റ്റ്‌ലിയുടെ മകൾ അദിതി ജെയ്റ്റ്‌ലിയെയാണ് ജഡേജ വിവാഹം കഴിച്ചത്. ഇവർക്ക് ഐമാൻ, അമീറ എന്നീ രണ്ട് കുട്ടികളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here