കൂടെ പ്രവർത്തിച്ച ‘അതി ഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും’ പരിചയപ്പെടുത്തി അജയൻ ചാലിശ്ശേരി

200 കോടിയും കടന്ന് ബോക്സ് ഓഫീസ് കളക്ഷനിൽ കുതിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ കലാസംവിധാനം ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചതും പ്രശംസനേടിയതുമായ ഒരു ഘടകം ആണ്. കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് ​ഗുണ കേവിന്റെ സെറ്റ് ഒരുക്കിയത്. ഇപ്പോഴിതാ സെറ്റ് നിർമിക്കാൻ ഒപ്പമുണ്ടായിരുന്ന കലാകാരന്മാരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ALSO READ: സ്വന്തം കൃഷിത്തോട്ടം പരിചയപ്പെടുത്തി ഗൗരീശങ്കരത്തിലെ നായകൻ

‘മഞ്ഞുമ്മൽ ബോയ്സിൽ എനിക്കൊപ്പം പ്രവർത്തിച്ച അതി ഭീകരൻമാരായ ആർട്ടിസ്റ്റുകളെയും കലാപ്രവർത്തകരെയും ഞാൻ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നു. ഞാൻ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവൻ വെച്ചു തരുന്നത്. ‘എന്ന് തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം തന്നെ വൈറൽ ആണ്.

ALSO READ: ഈ ബാഡ്മിന്റണ്‍ താരം ഇനി താപ്സിക്ക് സ്വന്തം

അജയൻ ചാലിശ്ശേരിയുടെ ആർട്ട് അസോസിയേറ്റുമാർ സജീവൻ എ.എം, സുധീർ കരുൺ എന്നിവരായിരുന്നു. ആർട്ട് അസിസ്റ്റന്റ്സ്, ആർട്ടിസ്റ്റ്, ഡിസൈനർമാർ, വെൽഡർ, പെയിന്റർ, മോൾഡർ, കാർപെന്റർ, പെയിന്റിം​ഗ് സ്പെഷ്യൽ എഫക്റ്റ്, ഇലക്ട്രീഷ്യൻ തുടങ്ങി ​ഗുണ കേവ് സെറ്റ് നിർമാണത്തിൽ പങ്കെടുത്ത എല്ലാവരേയും അജയൻ ചാലിശ്ശേരി പരിചയപ്പെടുത്തുകയും കലാകാരന്മാരോട് നന്ദി അറിയിക്കുകയും ചെയ്തു. പെരുമ്പാവൂരിൽ അഞ്ച് നിലയുള്ള ഒരു ​ഗോഡൗൺ ആണ് അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ​ഗുണാ കേവ് ആക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News