ഗുണ കേവ് ആകും മുൻപ് പെരുമ്പാവൂരിലെ ആ ഗോഡൗൺ, ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഞ്ഞുമ്മൽ ബോയ്‌സ് ഹിറ്റായതോടെ റിയൽ ഗുണ കേവും, സിനിമയ്ക്ക് വേണ്ടി നിർമിച്ച ഗുണ കേവും വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൊടൈക്കനാലിലെ റിയൽ ഗുണ കേവിലേക്ക് സഞ്ചാരികൾ ഓടിയെത്തിയപ്പോൾ, മറ്റുചിലർ സിനിമയ്ക്ക് വേണ്ടി നിർമിച്ച ഗുണ കേവിനെ കുറിച്ച് ചർച്ച ചെയ്യുകയും, അതുണ്ടാക്കിയ മനുഷ്യന് കയ്യടിക്കുകയും ചെയ്തു. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി ഗുണ കേവ് നിർമിച്ച അജയൻ ചാലിശ്ശേരി പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്.

ALSO READ: ‘സിംപതിക്കായി കൊല്ലം സുധിയുടെ വീട്ടില്‍ വീല്‍ചെയറില്‍, തുടർന്ന് ഭീഷണി, ക്യാമറ തല്ലി തകർത്തു’: ബിനു അടിമാലിക്കെതിരെ വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ മാനേജർ

ഗുണ കേവ് ആകും മുൻപ് അത് നിർമിച്ച പെരുമ്പാവൂരിലെ ഗോഡൗണിന് മുന്നിൽ നിന്നുകൊണ്ടുള്ള അജയൻ ചാലിശ്ശേരിയുടെ ഒരു സെൽഫി ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കടുത്ത കോൺഫിഡൻസ് ആണ് എപ്പോഴും മുന്നോട്ടു നയിക്കുന്നത്, ഗുണ കേവ് സെറ്റ് വർക്ക് തുടങ്ങുന്ന ദിവസത്തെ സെൽഫി, എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അജയൻ ചാലിശ്ശേരി ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ: ‘എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ടെന്ന് രഞ്ജി പണിക്കർ’, സംഘിയാക്കും മുൻപ് മുഴുവൻ കേൾക്കൂ, ഇത് ഒരു മികച്ച ട്രോളാണ്

ചിത്രം പങ്കുവെച്ചുകൊണ്ട് അജയൻ ചാലിശ്ശേരി കുറിച്ചത്

കടുത്ത കോൺഫിഡൻസ് ആണ് എപ്പോഴും മുന്നോട്ടു നയിക്കുന്നത്! ഗുണ കേവ് സെറ്റ് വർക്ക് തുടങ്ങുന്ന ദിവസത്തെ സെൽഫി. പിന്നിൽ ‘സാത്താനിൻ അടുക്കളയ് ‘ ആയി മാറാൻ ഒരുങ്ങി എന്നേക്കാൾ പലമടങ്ങ് വലിപ്പത്തിൽ തലയുയർത്തി നിൽക്കുന്ന പെരുമ്പാവൂരിലെ ഗോഡൌൺ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News