പാർട്ടി ഒറ്റക്കെട്ടായി നിൽക്കണം, ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും വിമത നേതാക്കളും

മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും മന്ത്രിമാർ അടക്കമുള്ള വിമത വിഭാഗവും. അനുനയ നീക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം.മഹാരാഷ്ട്ര സർക്കാരിൽ പുതുതായി ചുമതലയേറ്റ ഛഗൻ ഭുജ്ബാൽ അടക്കമുള്ള മന്ത്രിമാരും പ്രഫുൽ പട്ടേലും അടങ്ങുന്ന സംഘമാണ് അജിത് പവാറിനൊപ്പം കൂടിക്കാഴ്ചയ്‌ക്കെത്തിയത്.

also read:ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യുക, നീട്ടുന്ന കാര്യം പരിഗണനയിലില്ല, സര്‍ക്കാര്‍

മുംബൈയിലെ വൈബി ചവാൻ സെന്ററിൽ വച്ചായിരുന്നു കൂടിക്കാഴ്ച . ശരദ് പവാറിന്റെ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും , പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചതായും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞു. എന്നാൽ എൻസിപി ഒറ്റക്കെട്ടായി നിൽക്കണമെന്ന അഭ്യർത്ഥനയോട് ശരദ് പവാർ പ്രതികരിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read:‘അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു’; അനുഭവം തുറന്ന് പറഞ്ഞ് നിർമ്മാതാവ്

രണ്ടാഴ്ച മുൻപാണ് അജിത് പവാർ വിഭാഗം എൻസിപി പിളർത്തി എൻഡിഎയിലെത്തുന്നത്. പിളർപ്പിന് ശേഷം വിമത എംഎൽഎമാരുടെ ആദ്യ കൂടിക്കാഴ്ചയാണ് ഇത്. എൻസിപിയിൽ നിന്ന് അജിത് വിഭാഗം എൻഡിഎയിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് അജിത് പവാറിന്റെ ഈ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News