ശിവാജി മഹാരാജ് പ്രതിമ തകർന്ന സംഭവം; ജനരോഷം രൂക്ഷമായതോടെ ജനങ്ങളോട് മാപ്പ് പറഞ്ഞ് അജിത് പവാർ

Shivaji statue issue

ശിവാജി മഹാരാജ് പ്രതിമ തകർന്ന സംഭവത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് അജിത് പവാർ. സംഭവത്തിൽ ജനരോഷം രൂക്ഷമായതോടെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്. 8 മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കൊങ്കൺ മേഖലയിലെ മാൽവൻ കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ തകർത്ത സംഭവത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സംസ്ഥാനത്തെ 13 കോടി ജനങ്ങളോട് പരസ്യമായി ക്ഷമാപണം നടത്തിയത്.

Also Read; ‘കണ്‍പീലികള്‍ അനക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല, രണ്ട് മണിക്കൂര്‍ ഉറങ്ങാനുള്ള സമയം എനിക്ക് അനുവദിച്ചു’; മലയാള സിനിമയിലെ നീണ്ട ഷൂട്ടിങ് സമയങ്ങളെക്കുറിച്ച് നടി കൃതി ഷെട്ടി

ഉദ്യോഗസ്ഥരോ കരാറുകാരോ ആകട്ടെ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പവാർ പറഞ്ഞു. പോയ വർഷം നാവിക ദിനത്തിൽ മാൽവാനിലെ രാജ്‌കോട്ട് കോട്ടയിൽ സ്ഥാപിച്ച 35 അടിയുള്ള പ്രതിമയാണ് നിലം പൊത്തിയത്. ഡിസംബർ 4 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. സംഭവത്തിൽ ജനരോഷം രൂക്ഷമായതോടെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് സ്ഥലത്തെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെയും കാലാവസ്ഥയെയും കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിരുന്നോ എന്ന ആശങ്ക പവാർ ഉന്നയിച്ചു.

Also Read; ‘തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകർ അനുവാദമില്ലാതെ കയറി’ ; സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്

പ്രതിമയുടെ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം സംസ്ഥാന സർക്കാർ അന്വേഷിക്കുകയാണെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പവാർ വ്യക്തമാക്കി. രാജ്‌കോട്ട് കോട്ടയിൽ ശിവാജി മഹാരാജിൻ്റെ പ്രതിമ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും പവാർ ഉറപ്പുനൽകി.

Ajit Pawar apologizes to the people for Shivaji Maharaj statue vandalism incident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News