25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ്; അജിത് പവാറിന് ക്ലീൻ ചിറ്റ്

മഹാരാഷ്ട്രയിൽ 25000 കോടി രൂപയുടെ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഉപമുഖ്യമന്തി അജിത് പവാർ ഭാര്യ സുനേത്ര പവാർ എന്നിവർക്ക് പൊലീസിലെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗം ക്ലീൻ ചിറ്റ് നൽകി. നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

മഹാരാഷ്ട്രയിലെ സഹകരണ ബാങ്കിലെ 25000 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഉപമുഖ്യമന്തി അജിത് പവാർ ഭാര്യ സുനേത്ര പവാർ എന്നിവർക്കെതിരെയുള്ള ആരോപണങ്ങളിൽ തെളിവില്ലെന്ന വാദത്തിൽ പൊലീസിലെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗം ക്ലീൻ ചിറ്റ് നൽകിയത്. ജനുവരിയിൽ കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Also Read; ആലപ്പുഴ വെണ്മണിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

നഷ്ടത്തിലായ പഞ്ചസാര മില്ലുകൾക്ക് സഹകരണ ബാങ്ക് ഭരണ സമിതിയിലുണ്ടായിരുന്ന അജിത് പവാർ അടക്കമുള്ളവർ നടപടി ക്രമങ്ങൾ പാലിക്കാതെ ആയിരക്കണക്കിന് കോടികളുടെ വായ്പ്പ നൽകിയതുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് പുറത്ത് വന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പഞ്ചസാര മില്ലുകൾ ബാങ്ക് ലേലത്തിന് വയ്ക്കുകയും ബാങ്ക് ഡയറക്ടർ ബോർഡിലുള്ളവരുടെ ബിനാമി കമ്പനികളോ ബന്ധുക്കളോ ചെറിയ തുകക്ക് അവ പിടിച്ചെടുക്കുകയും ചെയ്യുന്ന വിധത്തിലാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു ആരോപണം.

Also Read; അയോദ്ധ്യ സന്ദർശനത്തിന് രാഹുലും പ്രിയങ്കയും; ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും

നടപടിക്കെതിരെ വലിയ വിമർശനങ്ങളുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെ ‘നാഷണലിസ്റ്റ് കറപ്റ്റ് പാർട്ടി’ എന്നാണ് നരേന്ദ്ര മോദിയും അമിത് ഷായും വിമർശിച്ചിരുന്നതെന്നാണ് ശിവസേന താക്കറെ പക്ഷം എംപി ആനന്ദ് ദുബെ ചൂണ്ടിക്കാട്ടിയത്. അജിത് പവാറിൻ്റെ 70,000 കോടിയുടെ ജലസേചന കുംഭകോണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കൾ ശക്തമായി രംഗത്തെത്തിയിരുന്നുവെങ്കിലും പവാർ ബിജെപി സഖ്യത്തിന്റെ ഭാഗമായതോടെ അന്വേഷണവും ആരോപണങ്ങളും ഇല്ലാതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News