‘മോദിയുടെ റാലി ബാരാമതിയിൽ വേണ്ട’: തുറന്നടിച്ച് അജിത്‌ പവാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി തന്റെ മണ്ഡലമായ ബാരാമതിയിൽ വേണ്ടെന്ന്‌ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്‌ പവാർ. നവാബ്‌ മാലിക്കിന്‌ പിന്തുണ നൽകില്ലെന്ന്‌ ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ അജിത്‌ പവാറിന്റെ പ്രഖ്യാപനം മഹായുതി സഖ്യത്തിന് വെല്ലുവിളിയാകും.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസമാണ് മഹായുതിയുടെ പ്രചാരണത്തിനായി നരേന്ദ്ര മോദിയെത്തിയത്. മോദിയും അമിത് ഷായും സംസ്ഥാനത്തെ വിവിധ റാലികളിൽ പങ്കെടുത്തു. അതേസമയം, നരേന്ദ്രമോദിയുടെ റാലി തന്റെ മണ്ഡലമായ ബാരാമതിയിൽ വേണ്ടെന്ന്‌ എൻ സി പി നേതാവ് അജിത് പവാർ തുറന്നടിച്ചു.

Also read:പോക്‌സോ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍

മഹാരാഷ്ട്രയിലെ ദുലെയിൽ മഹായുതി സഖ്യത്തിനുവേണ്ടിയുള്ള മോദിയുടെ പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് അജിത് പവാറിന്റെ പരാമർശം. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഭരണസഖ്യമായ മഹായുതിയിലെ കലഹം കൂടുതൽ സങ്കീർണമാകുന്നത്.

മൻഖുർദ്- ശിവാജി നഗർ മണ്ഡലത്തിലെ എൻസിപി സ്ഥാനാർഥി നവാബ്‌ മാലിക്കിന്റെ പ്രചാരണ യോഗത്തിലാണ്‌ അജിത്‌ പവാറിന്റെ പ്രഖ്യാപനം. നവാബ്‌ മാലിക്കിന്‌ പിന്തുണ നൽകില്ലെന്ന്‌ ബിജെപി പ്രഖ്യാപിച്ചിരുന്നു. മോദിയുടെ ചിത്രം പ്രചാരണത്തിന്‌ ഉപയോഗിക്കില്ലെന്ന്‌ നവാബ്‌ മാലിക്കും തിരിച്ചടിച്ചിരുന്നു.

ബാരാമതിയിൽ കുടുംബ പോരാട്ടമാണെന്നാണ്‌ മോദി റാലി വേണ്ടന്ന്‌ വെയ്‌ക്കാനുള്ള കാരണമായി അജിത്‌ പവാർ പറയുന്നത്‌. ശരദ്‌ പവാറിന്റെ കോട്ടയായ ബാരാമതിയിൽ അനന്തരവനും എൻസിപി ശരദ്‌പവാർപക്ഷ സ്ഥാനാർഥിയുമായ യുഗേന്ദ്ര പവാറിനെയാണ്‌ അജിത്‌ പവാർ നേരിടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News