ഈ ചതി വേണ്ടായിരുന്നു… ഒടുവില്‍ അജിത് പവാര്‍ ‘ഔട്ട്’; എന്‍ഡിഎ പോസ്റ്റര്‍ വിവാദം ഇങ്ങനെ!

മഹാരാഷ്ട്രയിലെ വിമതരും ഒരേ പേരുള്ളവരും എല്ലാം മുന്നണികള്‍ക് പ്രശ്‌നം സൃഷ്ടിക്കുന്നതിനിടിയില്‍ മഹായുതിയിലും മഹാവികാസ് അഘാഡിയിലുമെല്ലാം സീറ്റ് വിഭജനത്തിലെ തര്‍ക്കത്തിനും അറുതി വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് എന്‍ഡിഎ സഖ്യത്തിലെ മറ്റ് ചില അസ്വസ്ഥതകള്‍ കൂടി ജനങ്ങളുടെ മുന്നിലെത്തുന്നത്.

ALSO READ:  ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ; 75 ഭൂരഹിത ഭവനരഹിതർക്ക് വീടുകള്‍ നിർമ്മിച്ചു നൽകാൻ ധാരണപത്രത്തിൽ ഒപ്പിട്ടു

പൂനെ, ബാരാമതി എന്നിവ ഉള്‍പ്പെട്ട പശ്ചിമ മഹാരാഷ്ട്രയിലടക്കം ഉയര്‍ന്ന എന്‍ഡിഎ പ്രചാരണ ബോര്‍ഡുകളിലും പോസ്റ്ററുകളിലും എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ ഔട്ടായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ഫോട്ടോ പോസ്റ്ററിലുണ്ട്. പിന്നെയുള്ളത് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും മറ്റൊരു ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമാണ്.

ALSO READ: ട്രെയിൻ തട്ടി മരിച്ചത് കേന്ദ്രമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച തൊഴിലാളികൾ

ഇവിടെയും തീര്‍ന്നില്ല അര്‍ഹരായ സ്ത്രീകള്‍ക്ക് മാസംതോറും 1500 രൂപ നല്‍കുന്ന പദ്ധതിയെ കുറിച്ചുള്ള പരസ്യത്തിലും അജിത് പവാറില്ല. മറ്റൊരു പ്രധാന കാര്യം എന്‍ഡിഎയുടെ ചില പോസ്റ്ററുകളില്‍ മോദിയും ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമേയുള്ളു എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News