തന്നെപ്പറ്റി പ്രചരിക്കുന്ന കിംവദന്തികളില്‍ സത്യമില്ല, അജിത് പവാര്‍

എന്‍സിപിയില്‍ തുടരുമെന്നും പാര്‍ട്ടി തന്നോട് പറയുന്നത് ചെയ്യുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് അജിത് പവാര്‍. ഒരു എന്‍സിപി എംഎല്‍എയുടെയും ഒപ്പ് വാങ്ങിയില്ല. തന്നെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അജിത് പവാര്‍ പറഞ്ഞു. തന്നെപ്പറ്റി പ്രചരിക്കുന്ന കിംവദന്തികളില്‍ സത്യമില്ലെന്ന് വ്യക്തമാക്കിയ അജിത് പവാര്‍ താന്‍ എന്‍സിപി വിടുമെന്ന അഭ്യൂഹങ്ങള്‍ നിരാകരിച്ചു.

Also Read: എന്‍സിപി പിളര്‍പ്പിലേക്ക് എന്ന വാര്‍ത്ത തള്ളി ശരത് പവാര്‍

പുനെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്. ആരും എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും അജിത് പവാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ നേരത്തേ പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്‍ മാത്രമാണ് ഇത്തരമൊരു പിളര്‍പ്പ് അഭ്യൂഹങ്ങള്‍ ഉളളത് യഥാര്‍ത്ഥത്തില്‍ അത്തരമൊരു നീക്കം ഇല്ലെന്നും പവാര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News