മോദിക്ക് പുകഴ്ത്തൽ; യഥാർത്ഥ എൻസിപി തൻ്റേതാണ് എന്ന് അജിത് പവാർ

യഥാർത്ഥ എൻസിപി തൻ്റേതാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. തീരുമാനം മഹാരാഷ്ട്രയുടെ പുരോഗതിക്കാണെന്നും അജിത് പവാർ വ്യക്തമാക്കി.സംസ്ഥാനത്ത് ത്രികക്ഷി സഖ്യം പ്രവർത്തിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. വർഷങ്ങളായി ഇത് സംഭവിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഷാഫി പറമ്പിലിൻ്റെ സാമ്പത്തിക ക്രമക്കേടുകളുടെ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വിടും; പ്രതികരണവുമായി പുറത്താക്കിയ യൂത്ത് കോൺഗ്രസ് നേതാവ്

എൻസിപിയുടെ മുതിർന്ന നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അജിത് അവകാശപ്പെട്ടു. സംസ്ഥാന, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മോദിയുടെ നേതൃത്വത്തിൽ പോരാടാൻ ആഗ്രഹിക്കുന്നു.മോദിയുടെ ശക്തമായ നേതൃത്വത്തെ പുകഴ്ത്തി അജിത് പവാർ പറഞ്ഞു. ജില്ലാ ഘടകങ്ങളിൽ മറ്റ് തെരഞ്ഞെടുപ്പുകളിലും എൻസിപി ചിഹ്നത്തിൽ തന്നെ പ്രവർത്തിക്കും.എൻസിപിയായി തന്നെ മഹാരാഷ്ട്ര സർക്കാരിൽ സർക്കാരിൽ ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് ഞായറാഴ്ച ഉച്ചയ്ക്കാണ് അജിത് പവാർ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പും രാജ്ഭവനിലെത്തിയത്. ആകെയുള്ള 29 എംഎൽഎമാരുമായാണ് അജിത് പവാർ എൻസിപി വിട്ട് ഭരണമുന്നണിയിലേക്ക് കൂറുമാറിയത്. അജിത് പവാറിന് പുറമേ ഇതിൽ എട്ട് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന എൻസിപി നേതാവായ ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പതി, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, എന്നിവരാണ് മന്ത്രിസ്ഥാനത്തെത്തിയ അജിത് പവാറിനൊപ്പമുള്ള നേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News