എൻസിപി പ്രവർത്തകരെ ശകാരിച്ച് അജിത് പവാർ.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബാരാമതി സന്ദർശനത്തിനിടെയാണ് പാർട്ടി പ്രവർത്തകരോട് തട്ടിക്കയറിയത്. മേദാദ് ഗ്രാമത്തിലെ പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ, പ്രസംഗമധ്യേ തൊഴിലാളികൾ മെമ്മോറാണ്ടം കൈമാറാൻ ശ്രമിച്ചപ്പോഴായിരുന്നു പവാർ പ്രകോപിതനായത്.
“നിങ്ങൾ എനിക്ക് വോട്ട് ചെയ്തു, എന്നാൽ നിങ്ങൾ എൻ്റെ ബോസ് ആയി എന്ന വിചാരം വേണ്ട” പവാർ പ്രവർത്തകരെ ശാസിച്ചു. സ്വരത്തിൽ ദേഷ്യവും പ്രകോപനവും പ്രകടമായിരുന്നു.പിന്നീട് സ്ഥലകാലബോധം വീണ്ടെടുത്താണ് പവാർ തൻ്റെ പരാമർശങ്ങൾ സമതുലിതമാക്കിയത്.
ALSO READ; വൈസ് ചാൻസലർ നിയമനം; വിവാദ നിർദേശവുമായി യുജിസി
തൊഴിലാളികളുടെ പരാതികൾ പരിശോധിക്കുമെന്നും ഉന്നയിച്ച വിഷയം കാബിനറ്റ് മന്ത്രി ഹസൻ മുഷ്‌രിഫിൻ്റെ അധികാരപരിധിയിൽ വരുന്നതാണെന്നും പ്രശ്‌നം പരിഹരിക്കാൻ മുഷ്‌രിഫിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പവാർ ഉറപ്പുനൽകി.
ENGLISH NEWS SUMMARY: Ajit Pawar scolded NCP workers. Maharashtra Deputy Chief Minister Ajit Pawar scolded party workers during his visit to Baramati.Pawar got angry when the workers tried to hand over the memorandum during the speech.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here